ഓസ്ട്രിയ-അർജന്റീന മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ലയണൽ മെസ്സി ലോകക്കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായിരിക്കുകയാണ്.
പക്ഷെ ഈയൊരു സന്തോഷ നിമിഷത്തിലും മെസ്സിയുടെ പേരിലൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി വന്നിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മെസ്സിക്ക് ഒമ്പതാം മിനുട്ടിൽ പെനാൽറ്റി ലഭിച്ചിരുന്നു.
എന്നാൽ ഈ പെനാൽറ്റി മെസ്സിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെട്ടുതിയ താരം കൂടിയായിരിക്കുകയാണ് മെസ്സി. ലോകകപ്പിൽ മൂന്ന് തവണയാണ് മെസ്സി പെനാൽറ്റി പാഴാക്കിയത്.
ALSO READ:- റൊണാൾഡോ ആദ്യ ഇലവനിൽ നിന്ന് പുറത്തേക്കോ? ആരാധകരിൽ ആശങ്ക ഉയർത്തി പോർച്ചുഗീസ് പരിശീലകന്റെ മറുപടി
ഓസ്ട്രിയക്കെതിരായ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതിനു ശേഷം തനിക്ക് വളരെയധികം അസ്വസ്ഥത വന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മെസ്സി. മത്സരശേഷമാണ് ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ.
ഇന്ന് പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ആ നിമിഷത്തിൽ എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി. ഞാൻ വളരെ മോശമായാണ് ആ കിക്കെടുത്തത്.
എങ്കിലും ഭാഗ്യവശാൽ ആ സാഹചര്യത്തെ അനുകൂലമായി മാറ്റിയെടുക്കാനും, ലീഡ് നേടാനും, മൂന്ന് പോയിന്റുകൾ സ്വന്തമാക്കാനും ഞങ്ങൾക്ക് സാധിച്ചു. അതുതന്നെയാണ് പ്രധാനം.’
വിജയം നേടുക എന്നതായിരുന്നു ടീമിന്റെ പദ്ധതി. അത് എളുപ്പമാകില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രത്യേകിച്ച് ഈ ലോകകപ്പ് പുരോഗമിക്കുന്ന രീതി വച്ചു നോക്കുമ്പോൾ. ഓരോ മത്സരവും കഠിനമാണ്. ആരും ഒന്നും വെറുതെ വിട്ടുതരില്ല.’ എന്നാണ് മെസ്സി പറഞ്ഞത്.
മെസ്സി പെനാൽറ്റി പാഴാക്കിയെങ്കിലും, കിടിലൻ രണ്ട് ഗോളുകൾ നേടി അർജന്റീനയെ ജയത്തിലേക് നയച്ചതിൽ ഏറെ സന്തോഷത്തിലാണ് ആരാധക്കർ. താരം വരും മത്സരങ്ങളിലും ഇതേ ഫോമിൽ തന്നെ തുടരുമെന്ന പ്രതീക്ഷയിലുമാണ് ആരാധകർ.
മെസ്സിക്ക് വെല്ലുവിളിയുമായി എംബാപ്പെയും
ഓസ്ട്രിയക്കെതിരെ രണ്ട് ഗോളുകൾ നേടിയത്തോടെ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായിരിക്കുകയാണ് മെസ്സി. എന്നാൽ മെസ്സിക്ക് വെല്ലുവിളിയുമായി തൊട്ട് പിന്നാലെ ഫ്രാൻസിന്റെ മുന്നേറ്റ താരം എംബാപ്പെയുണ്ട്.
ലോകക്കപ്പിൽ മെസ്സി ഇതോടകം 18 ഗോളുകൾ നേടിയിട്ടുണ്ട്, മറുഭാഗത്ത് ചൊവ്വാഴ്ച നടന്ന ഇറാഖിനെതിരെയുള്ള മത്സരത്തിൽ എംബാപ്പെ രണ്ട് ഗോളുകൾ കൂടി നേടിയത്തോടെ, 16 ഗോളുമായി മെസ്സിയുടെ തൊട്ട് പിന്നാലെയുണ്ട് എംബാപ്പെ.
അതുകൊണ്ട് തന്നെ എംബാപ്പെക്കും എപ്പോൾ വേണമെങ്കിലും ഈയൊരു റെക്കോർഡ് തകർക്കാൻ കഴിയുന്നതാണ്. നിലവിൽ 2026 ലോകക്കപ്പിൽ മെസ്സി അഞ്ച് ഗോളും എംബാപ്പെ നാല് ഗോളും നേടി ഗോൾഡൻ ബൂട്ട് റെസിൽ ഒന്നും രണ്ടും സ്ഥാനത്തുണ്ട്.
ALSO READ:- മികച്ചത് മെസ്സിയോ റൊണാൾഡോയോ?ചർച്ചകൾക്ക് വിരാമം; കൃത്യമായി മറുപടി നൽകി എംബാപ്പെ
Summary:- Messi missed a penalty in the 9th minute of the game, making it the third penalty miss of his World Cup career. As a result, he now holds the record for the most penalties missed in World Cup history.
Discover more from Footy Times
Subscribe to get the latest posts sent to your email.