2026 ലോകകപ്പിലെ വാശിയേറിയ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കോയെ പരാജയപ്പെടുത്തി സെമി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ഫ്രാൻസിനായി ഗോൾ നേടിയത് നായകൻ കൈലിയൻ എംബാപ്പെയും, ഉസ്മാൻ ഡെംബെലെയുമായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതലെ ആക്രമിച്ചു കളിക്കുന്ന ഫ്രാൻസിനെയാണ് കാണാൻ സാധിച്ചത്. ഇതിന് ഭാഗമായി ഫ്രാൻസിന് 28ആം മിനിറ്റിൽ തന്നെ പെനാൽറ്റി ലഭിച്ചുവെങ്കിലും, നായകൻ എംബാപ്പെക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. മൊറോക്കൻ പ്രതിരോധ താരം നൗസൈർ മസ്രോയി, എംബാപ്പെയെ ഫൗൾ ചെയ്തത്തിനെ തുടർന്നാണ് ഫ്രാൻസിന് പെനാൽറ്റി ലഭിച്ചിരുന്നത്.
പിന്നീട് ആദ്യ പകുതിയിൽ ഇരു ടീമുകളുടെയും ഭാഗത്ത് നിന്ന് കാര്യമായ അക്രമണങ്ങൽ കണ്ടിരുന്നില്ല. എന്നാൽ രണ്ടാം പകുതി തുടക്കി 15 മിനിറ്റ് കഴിയും ഫ്രാൻസ് ലീഡിലെത്തുകയായിരുന്നു.
മത്സരത്തിന്റെ 60ആം മിനിറ്റിൽ, ലെഫ്റ്റ് വിങ് താരം ഡിസൈർ ഡൗവിൽ നിന്നും സ്വീകരിച്ച പന്ത്, എംബാപ്പെ ബോക്സിനുള്ളിൽ വെച്ച് കിടിലൻ കർവിങ് ഷോട്ടിലൂടെ ഗോളിയെയും മറികടന്ന് ഗോൾ നേടുകയായിരുന്നു. ഇതോടെ ഫ്രാൻസ് 1-0തിന് ലീഡ് നേടി.
ഇതിന് തൊട്ട് പിന്നാലെ മത്സരത്തിന്റെ 66ആം മിനിറ്റിൽ എംബാപ്പെയുടെ പാസ്സ് സ്വികരിച്ച ഡെംബെലെ, പ്രതിരോധ താരം ഇസ ഡയോപ്പിനെ കബളിപ്പിച്ച് ബോക്സിന്റെ പുറത്ത് നിന്ന് എടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളാവുകയായിരുന്നു. ഇതോടെ ഫ്രാൻസ് രണ്ടാം ഗോളും നേടി മത്സരം സീൽ ചെയ്തു.
ALSO READ:-
മത്സരത്തിൽ 22ഓളം ഷോട്ടുകളാണ് ഫ്രാൻസ് എടുത്തത്. ഇതിൽ എട്ട് ഷോട്ടുകൾ ഓൺ ടാർഗറ്റിലായിരുന്നു. മറുഭാഗത്ത് അഞ്ച് ഷോട്ട് എടുക്കാൻ മാത്രമേ മൊറോക്കോയ്ക്ക് സാധിച്ചുള്ളൂ. അതും ഒരു ഓൺ ടാർഗറ്റ് മാത്രം.
മൊറോക്കോയ്ക്കെതിരെ ഗോൾ നേടിയത്തോടെ ഗോൾഡൻ ബൂട്ട് വേട്ടയിൽ എംബാപ്പെ മെസ്സിക്കൊപ്പം എത്തിയിരിക്കുകയാണ്. ഇരുവരും എട്ട് ഗോളുകളാണ് ഇതോടകം ടൂർണമെന്റിൽ നേടിയിട്ടുള്ളത്. പക്ഷെ അസ്സിസ്റ്റുകൾ നേടിയത്തിന്റെ മുൻതൂക്കത്തിൽ ഗോൾഡൻ ബൂട്ട് വേട്ടയിൽ എംബാപ്പെയാണ് മുന്നിൽ. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും എംമ്പാപ്പെയാണ്.
എന്തിരുന്നാലും ഈയൊരു വിജയത്തോടെ സെമി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്. ഇനി സെമിയിൽ, വാശിയേറിയ സ്പെയിൻ-ബെൽജിയം മത്സരത്തിലെ വിജയികളെയായിരിക്കും ഫ്രാൻസ് നേരിടുക.
Summary:- France booked their place in the 2026 FIFA World Cup semi-finals with a convincing 2-0 victory over Morocco. Kylian Mbappé and Ousmane Dembélé scored in the second half as France dominated the match, while Mbappé also moved level with Lionel Messi on eight goals in the Golden Boot race.
Discover more from Footy Times
Subscribe to get the latest posts sent to your email.