2026 ലോകകപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ച് സ്പെയിൻ. വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തന്മാരായ ബെൽജിയതെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിൻ സെമി ഫൈനൽ ഉറപ്പിക്കുന്നത്.
സ്പെയിനിനായി ഫാബിയൻ റൂയിസും സൂപ്പർ സബായി വന്ന മൈക്കൽ മെറിനോയും വല കുലുക്കിയപ്പോൾ ചാൾസ് ഡി കെറ്റെലേറെയാണ് മറുഭാഗത്ത് ആശ്വാസ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കം മുതലെ സ്പെയിനിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ സാധിച്ചത്.
മത്സരം തുടങ്ങി 30ആം മിനിറ്റിൽ തന്നെ ഗോൾ നേടി ലീഡിലെത്തുകയായിരുന്നു സ്പെയിൻ. റൈറ്റ് ബാക്ക് താരം പേഡ്രോ പൊറോ ബോക്സിലേക്ക് നൽകിയ പാസ്സ് ഡേവിഡ് ഓൾമോ ഫസ്റ്റ് ടൈം ഷോർട്ട് എടുക്കുകയും, ഗോളി സേവ് ചെയ്തതിന് ശേഷം റീബൗണ്ട് ലഭിച്ച പന്ത് ലക്ഷ്യതിലെത്തിക്കുകയായിരുന്നു ഫാബിയൻ റൂയിസ്.
തൊട്ട് പിന്നാലെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ സമനില ഗോൾ നേടുകയായിരുന്നു ബെൽജിയം. 41ആം മിനിറ്റിൽ റൈറ്റ് വിങ്ങിൽ നിന്നും തിമോത്തി കാസ്റ്റേൺ നൽകിയ ക്രോസ്സ് ചാൾസ് ഡി കെറ്റെലേറെ കൃത്യമായി ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.
ALSO READ:-
രണ്ടാം പകുതിയുടെ തുടക്കം മുതലെ വമ്പൻ ആക്രമണ ഫുട്ബോളാണ് സ്പെയിൻ കാഴ്ച്ച വെച്ചത്. മറുഭാഗത്ത് ബെൽജിയത്തിന് ഗോൾകീപ്പർ തിബൗട്ട് കോർട്ടോയിസിന് പരിക്കേറ്റ് പുറത്ത് പോവേണ്ടി വന്നത് തിരിച്ചടിയായി.
അങ്ങനെയിരിക്കെയാണ് 87ആം മിനിറ്റിൽ മറ്റൊരു മത്സരത്തിൽ കൂടി സൂപ്പർ സബായി വന്ന് മൈക്കൽ മെറിനോ വിജയഗോൾ നേടുന്നത്. പ്രതിരോധ താരം കുബാർസി ബോക്സിന്റെ പുറത്ത് നിന്ന് എടുത്ത ഷോട്ട് പകരക്കാരനായി വന്ന ഗോൾകീപ്പർ സെന്നെ ലാമെൻസിന്റെ സേവിങ് പിഴവ് മൂലം വന്ന റീബൗണ്ട് പന്ത് മെറിനോ ലക്ഷ്യതിലെത്തിക്കുകയായിരുന്നു. ഇതോടെ 2-1 എന്ന സ്കോറിന് സ്പെയിൻ മത്സരം സീൽ ചെയ്തു.
സ്പെയിൻ യുവ താരം ലാമിൻ യമാലാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. മത്സരത്തിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ(6), ഏറ്റവും കൂടുതൽ ഓപ്പോസിറ്റ് ബോക്സിൽ ടച്ച് (12), ഏറ്റവും കൂടുതൽ ഡ്രിബിൾസ് (4) എടുത്ത താരമാണ് യമാൽ.
ഇനി സ്പെയിൻ സെമി ഫൈനലിൽ നേരിടുക കരുത്തന്മാരായ ഫ്രാൻസിനെയാണ്. ജൂലൈ 14ന് ചൊവ്വാഴ്ച ഇന്ത്യൻ സമയം പാതിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
Summary:- Spain booked their place in the 2026 FIFA World Cup semi-finals with a hard-fought 2-1 victory over Belgium. Fabián Ruiz opened the scoring before Charles De Ketelaere equalized for Belgium. Super-sub Mikel Merino netted a late winner in the 87th minute, while Lamine Yamal earned Man of the Match honors. Spain will now face France in the semi-finals.
Discover more from Footy Times
Subscribe to get the latest posts sent to your email.