പാക്വെറ്റയ്ക്ക് പരിക്ക് മൂലം നഷ്ടമാക്കും, പകരം റാഫിഞ്ഞ തിരിച്ചെത്തും; നോർവേയെ നേരിടാൻ ബ്രസീൽ

ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യതെ നേടിയ ബ്രസീൽ ഇനി നേരിടുക നോർവേയാണ്. ജൂലൈ അഞ്ചിന് പാതിരാത്രി 1:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

ഈയൊരു മത്സരത്തിലേക്ക് കടക്കുകബോൾ ബ്രസീലിന് പരിക്ക് വില്ലനാക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. മധ്യനിര താരം ലുക്കാസ് പാക്വെറ്റ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.

 

 

ജപ്പാനെതിരായ ബ്രസീലിന്റെ  2-1 റൗണ്ട് ഓഫ് 32 വിജയത്തിനിടെയാണ് ലൂക്കാസ് പാക്വെറ്റയ്ക്ക് ഇടതു തുടയുടെ പിൻഭാഗത്ത് പേശിക്ക് പരിക്കേൽക്കുന്നത്. ഈയൊരു കാര്യം  ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കിനെ തുടർന്ന് ഹാഫ്‌ടൈമിൽ തന്നെ അദ്ദേഹത്തെ പകരക്കാരനായി പിൻവലിക്കുകയും ചെയ്തിരുന്നു. നിലവിൽ ദേശീയ ടീമിന്റെ മെഡിക്കൽ സ്റ്റാഫിന്റെ കീഴിൽ തീവ്രമായ ചികിത്സയിലാണ് പാക്വെറ്റ.

 

 

അതോടൊപ്പം പരിക്കിന്റെ പിടിയിലായിരുന്ന റാഫിഞ്ഞ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ലോകകപ്പിലെ ഹൈതിക്കെതിരായ രണ്ടാം മത്സരത്തിലാണ് ബ്രസീലിന്റെ സ്റ്റാർ വിങ്ങർ റാഫിഞ്ഞയ്ക്ക് പരിക്കേറ്റത്.

 

 

ALSO READ:-

താരം നിലവിൽ സ്‌ക്വാഡിലെ മറ്റ്‌ താരങ്ങൾക്കൊപ്പം ഒന്നിച്ച് പരിശീലനം നടത്തുന്നില്ല, പകരം ഒറ്റയ്ക്കാണ് പരിശീലനം നടത്തുന്നത്. എന്നിരുന്നാൽ പോലും നോർവേക്കെതിരായ പോരാട്ടം അതി നിർണ്ണായകമായത് കൊണ്ട് തന്നെ പരിശീലകൻ കാർലോ ആഞ്ചലോട്ടി റാഫിഞ്ഞയെ ബെഞ്ചിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

 

പാക്വെറ്റയ്ക്ക് പകരം ആര്?

 

മധ്യനിരയിൽ കാസെമിറോ, ബ്രൂണോ ഗുയിമറേസിനൊപ്പം ആര് മധ്യനിരയിൽ കളിക്കും? ഇനി ഫുട്ബോൾ ആരാധകർ  ഉറ്റ് നോക്കുന്ന ചോദ്യമാണിത്.

ഏറ്റവും കൂടുതൽ സാധ്യത യുവ താരം എൻഡ്രിക് അല്ലെങ്കിൽ ഗബ്രിയേൽ മാർട്ടിനെല്ലി കളിക്കാനാണ്. കഴിഞ്ഞ മത്സരത്തിൽ പാക്വെറ്റയ്ക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി വന്നത് എൻഡ്രികായിരുന്നു.

അതോടൊപ്പം ആദ്യ ഇലവനിലേക്ക് നെയ്മർ തിരിച്ചെത്തിയാലും അത്ഭുതപ്പെടാനില്ല. ലോകകപ്പിൽ ഇതുവരെ നെയ്മറിന് മികച്ചൊരു പ്ലെയിങ് ടൈം ലഭിച്ചിട്ടില്ല. എന്നിരുന്നാൽ പോലും താരം തിരിച്ചെത്താനുള്ള സാധ്യത തള്ളി കളയാൻ പറ്റില്ല.

 

ബ്രസീൽ vs നോർവേ

 

ലോകകപ്പ് റൗണ്ട് ഓഫ് 16യിൽ കരുത്തന്മാരായ ബ്രസീലും നോർവേയും നേർക്കുനേർ വരുകയാണ്. ഗോൾഡൻ ബൂട്ട് റെസിൽ മുൻപന്തിയിളുള്ള ഹാലൻഡും വിനിഷ്യസ് ജൂനിയറിനും തമ്മിലുള്ള യുദ്ധമെന്നും ഈയൊരു മത്സരത്തെ വിശേഷിപ്പിക്കാം.

 

 

റൗണ്ട് ഓഫ് 32ൽ ബ്രസീൽ ജപ്പാനെ 2-1നും, നോർവേ ഐവറി കോസ്റ്റിനെ 2-1നും തോൽപ്പിച്ചാണ് വരുന്നത്. ടൂർണമെന്റിൽ ഇതുവരെ ഒരു കളി പോലും തോൽക്കാതെയാണ് ബ്രസീൽ വരുന്നത്. മറുഭാഗത്ത്‌ ഗ്രൂപ്പ് സ്റ്റേജിൽ ഫ്രാൻസിനോട് 4-1ന്റെ ദൈനിയ തോൽവി നോർവേക്ക് നേരിടേണ്ടി വന്നിരുന്നു.

യുഎസ്എയിലെ ന്യൂയോർക് ജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

summary:- Brazil will face Norway in the FIFA World Cup Round of 16, but Lucas Paquetá’s injury has become a major concern for Carlo Ancelotti’s side. While Raphinha is nearing a return, Brazil could turn to Endrick, Gabriel Martinelli, or Neymar as they prepare for a high-stakes clash with Erling Haaland’s Norway.


Discover more from Footy Times

Subscribe to get the latest posts sent to your email.

BrazilFIFA world cupFIFA World Cup 2026Lucas Paqueta
Comments (0)
Add Comment