2026 ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടം. കരുത്തന്മാരായ പോർച്ചുഗലും സ്പെയിനും നേർക്കുനേർ വരുകയാണ്. ഇന്ന് പാത്രിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
ടൂർണമെന്റിൽ ഇതുവരെ ഒരു കളി പോലും തോൽക്കാതെയാണ് ഇരു ടീമും നേർക്കുനേർ വരുന്നത്. സ്പെയിനാണേൽ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത ഏക ടീം കൂടിയാണ്.
റൗണ്ട് ഓഫ് 32ൽ പോർച്ചുഗൽ ക്രൊയേഷ്യയെ 2-1നും, സ്പെയിൻ ഓസ്ട്രിയെ 3-0തിനും തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേരിടുന്നത്.
41കാരനായ ക്രിസ്ത്യാനോ റൊണാൾഡോയും 18കാരനായ ലാമിനെ യമാലും നേർകുനേർ വരുന്ന മത്സരം കൂടിയെന്ന സവിശേഷതയും ഉള്ളത് കൊണ്ട് തന്നെ, ആരാധകരെല്ലാം ഏറെ ആകാംക്ഷയോടെയാണ് ഈയൊരു മത്സരത്തെ നോക്കികാണുന്നത്.
പോർച്ചുഗൽ ടീം അപ്ഡേറ്റ്
കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി പോർച്ചുഗീസ് പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ജോവോ ഫെലിക്സിന് പകരം രാഫയേൽ ലിയോയെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിച്ചിരുന്നു. സ്പെയിനെതിരെയും ലിയോ തന്നെയായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.
റൈറ്റ് വിങ്ങിൽ പേഡ്രോ നെറ്റോ തന്നെ സ്റ്റാർട്ട് ചെയ്യും. ക്രൊയേഷ്യക്കെതിരെ ഗോൾ നേടിയെങ്കിലും കോൺസാലോ റാമോസിന് പകരം ക്രിസ്ത്യാനോ റൊണാൾഡോ തന്നെ ആദ്യ ഇലവനിൽ ഇറങ്ങും.
ബ്രൂണോ ഫെർണാണ്ടസ്, ജോവോ നെവ്സും വിറ്റിൻഹയും മിഡ്ഫീൽഡ് റോളുകളിലും ലെഫ്റ്റ് ബാക്കിൽ നുനോ മെൻഡെസും റൈറ്റ് ബാക്കിൽ ജോവോ കാൻസലോയും സെന്റർ ബാക്കുകളായി റൂബൻ ഡയസസും റെനാറ്റോ വീഗയും തുടരുമ്പോൾ ഡിയോഗോ കോസ്റ്റ ഗോൾ വല കാക്കും.
സാരം പറഞ്ഞാൽ റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യയെ നേരിട്ട അതേ ടീമുമായിയായിരിക്കും പോർച്ചുഗൽ ഇറങ്ങുക.
പോർച്ചുഗലിന്റെ സാധ്യത ഇലവൻ (4-2-3-1): കോസ്റ്റ(GK); കാൻസലോ, ഡയസ്, വീഗ, മെൻഡസ്; ജെ നെവെസ്, വിറ്റിൻഹ; നെറ്റോ, ഫെർണാണ്ടസ്, ലിയോ; റൊണാൾഡോ.
സ്പെയിൻ ടീം അപ്ഡേറ്റ്
സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെക്ക് ഫുൾ സ്‌ക്വാഡ് തന്നെ ലഭ്യമാണ്. ടീമിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയില്ല. റൈറ്റ് ബാക്കിലേക്ക് തിരിച്ചെത്തിയ പെഡ്രോ പോറോ, പോർച്ചുഗലിനെതിരെയും ആദ്യ ഇലവനിൽ ഇടം നേടും.
മറ്റ് ഡിഫെൻസീവ് ലൈനിൽ മാറ്റങ്ങൾ ഉണ്ടാക്കില്ല. മധ്യനിരയിലേക്ക് നോക്കുകയാണേൽ, ഓൽമോ കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഫാബിയൻ റൂയിസ് ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യത. ഒപ്പം മധ്യനിരയിൽ റോഡ്രിയും പെഡ്രിയും തുടരും.
ലെഫ്റ്റ് വിങ്ങിൽ ഇപ്പോഴും നിക്കോ വില്യംസിന് പരിക്കിന്റെ ലക്ഷണങ്ങൾ ഉള്ളത് കൊണ്ട് തന്നെ അലക്സ് ബെയ്‌ന തന്നെ സ്റ്റാർട്ട് ചെയ്യും. അതോടൊപ്പം ലാമിൻ യമാൽ, ഒയർസാബൽ മുന്നേറ്റ നിരയിൽ തുടരും
സ്പെയിനിന്റെ സാധ്യത ഇലവൻ (4-3-3): സൈമൺ; ലോറൻ്റെ, കുബാർസി, ലാപോർട്ടെ, കുക്കുറെല്ല; റൂയിസ്, റോഡ്രി, പെഡോ; യമൽ, ഒയാർസബൽ, ബെയ്ന.
സ്പെയിൻ vs പോർച്ചുഗൽ മത്സരം എങ്ങനെ തത്സമയം കാണാം
2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- Portugal and Spain face off in a blockbuster 2026 FIFA World Cup Round of 16 clash, with both teams unbeaten in the tournament. Spain have yet to concede a goal, while Portugal are expected to stick with the same lineup that defeated Croatia. The match also features a highly anticipated showdown between 41-year-old Cristiano Ronaldo and 18-year-old Lamine Yamal.
Discover more from Footy Times
Subscribe to get the latest posts sent to your email.