കളഞ്ഞ് കുളിച്ച് സ്റ്റുഗ്ഗാർട്ട്
ലെവർക്കൂസനെതിരെ കിട്ടിയ ലീഡ് കളഞ്ഞ് കുളിച്ച് സ്റ്റുഗ്ഗാർട്ട്. ആദ്യ അൻപത് മിനിറ്റ് രണ്ട് ഗോളിന് ലീഡ് എടുത്ത സംഘം ഒടുവിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടു. ജയത്തോടെ ലെവർക്കൂസൻ ഒന്നാം സ്ഥാനക്കാരുമായുള്ള ലീഡ് ആറായി കുറച്ചു.
ഡെമിറോവിച്ചിൻ്റെ ഗോളിൽ ആദ്യ പകുതിയിൽ ലീഡ് നേടിയ സ്റ്റുഗ്ഗാർട്ട് രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡ് ഇരട്ടിപ്പിച്ചു. മികച്ച മുന്നേറ്റത്തിനൊടുവിൽ വോൾട്ടർമെഡ് തൊടുത്ത ഷോട്ട് വലയിലെത്തി. ഫ്രിംപോങ്ങിലൂടെ ലെ ഗോൾ മടക്കിയെങ്കിലും മിനുട്ടുകൾക്കകം ശാക്കയുടെ സെൽഫ് ഗോളിൽ ലെവർക്കൂസൻ വീണ്ടും രണ്ട് ഗോളിന് പുറകിലായി.
സ്റ്റുഗ്ഗാർട്ടിൻ്റെ ലീഡിന് അഞ്ച് മിനിട്ടിൻ്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹിൻകാപ്പിയുടെ ഗോളിലൂടെ ലെവർക്കൂസൻ തിരിച്ച് വരവിന് തുടക്കമിട്ടു. 88ാം മിനുട്ടിൽ സ്റ്റിലറിൻ്റെ സെൽഫ് ഗോളിൽ മത്സരം സമനിലയായപ്പോൾ ഇഞ്ചുറി സമയത്ത് പാട്രിക് ഷിക്ക് ലെവർക്കൂസൻൻ്റെ വിജയഗോൾ നേടി.
Discover more from
Subscribe to get the latest posts sent to your email.