Footy Times

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ഛേത്രി; ഈ മാസം ഇന്ത്യൻ ജേഴ്‌സിയിൽ തിരിച്ചെത്തും

0

മാർച്ച് മാസത്തിലെ ഇന്ത്യൻ ഫുട്ബോൾ ടീം സ്ക്വാഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ജൂണിൽ വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രിയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് മനോലോ മാർക്കസ്.
ഈ മാസം 19ന് മാൽദീവ്സിനെതിരെയുള്ള സൗഹൃദ മത്സരത്തിനും.
25ന് ബംഗ്ലാദേശുമായി എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിനുമുള്ള സ്ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മനോലോ മാർക്കസ്; “വരാൻ പോകുന്ന ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ വളരെ നിർണ്ണായകമാണ്. ദേശീയ ടീമിനെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സുനിൽ ഛേത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം സമ്മതിച്ചു. ഛേത്രിയെയും സ്ക്വാഡിൽ ഉൾപ്പെടുത്തി”.

2005 ജൂൺ 12ന് പാക്കിസ്ഥാനെതിരെ കളിച്ച് തുടങ്ങിയ രാജ്യാന്തര ഫുട്ബോൾ കരിയറിന് 6 ജൂൺ 2024ന് കുവൈത്തിനെതിരെയുള്ള മത്സരത്തോടെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതായിരുന്നു.
ഇന്ത്യക്കായി 151 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടി അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടുന്ന സ്കോറർമാരുടെ പട്ടികയിൽ നാലാമതാണ്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ 12 ഗോളുമായി ടോപ് സ്കോറർ പട്ടികയിൽ രണ്ടാമതാണ് ബംഗളൂരു എഫ്സിയുടെ താരം.

കഴിഞ്ഞ വർഷം ജൂണിൽ ആണ് സ്പാനിഷ് പരിശീലകൻ മനോലോ മാർക്കസ് ഇന്ത്യൻ ടീമിൻ്റെ ചുമതല ഏറ്റെടുത്തത്. നിലവിൽ എഫ്സി ഗോവയുടെ പരിശീലകനാണ്.
മനോലോക്ക് കീഴിൽ നാല് മത്സരങ്ങളിൽ ഒരു തോൽവിയും മൂന്ന് സമനിലയുമാണ് ഇന്ത്യൻ ടീമിൻ്റെ സമ്പാദ്യം.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply