യൂറോപ്പ ലീഗ് : യുണൈറ്റഡിന് സമനില , ടോട്ടൻഹാമിന് തോൽവി
യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡാണ് യുണൈറ്റഡിനെ വരിഞ്ഞുമുറുക്കിയത്. 57ാം മിനിറ്റിൽ സിർക്ക്‌സിയുടെ ഗോളിൽ മുന്നിലെത്തിയ യുണൈറ്റഡ് ഏറെ വൈകാതെ ഒരു പെനാൽറ്റി വഴങ്ങി. പെനാൽറ്റി ലക്ഷത്തിൽ എത്തിച്ച ഒയർസബാൽ സോസിഡാഡിനായി ലക്ഷ്യം കണ്ടു. മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാം ഡച്ച് ക്ലബ് അൽക്ക്മാറിനെതിരെ ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങി. ടോട്ടൻഹാം താരം ലൂക്കാസ് ബർഗ്വാളിൻ്റെ സെൽഫ് ഗോളിലാണ് ടീമിൻറെ തോൽവി.
മറ്റു മത്സരങ്ങളിൽ റോമ അത്‌ലറ്റിക് ക്ലബ്ബിനെയും ലാസിയോ വിക്ടോറിയ പ്ലെസെനിനെയും ഫ്രാങ്ക്ഫർട്ട് അജാക്സിനെയും 2-1ന് പരാജയപ്പെടുത്തി. റെയിഞ്ചേഴ്സ് ഫെനർബാഷെയെയും ലിയോൺ എഫ്.സി ബസാലിനെയും 3-1 തകർത്തു വിട്ടപ്പോൾ ഒളിമ്പ്യാക്കോസ് എതിരില്ലാത്ത മൂന്ന് ഗോളിന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.