Footy Times

ഹാട്രിക് വിനി ; ഡോർട്ട്മുണ്ടിനെ പഞ്ഞിക്കിട്ട് റയൽ മാഡ്രിഡ്

0

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തിരെ വമ്പൻ ജയം നേടി റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയലിൻ്റെ വിജയം. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിൽ പോയ റയൽ വിനീഷ്യസ് ജൂനിയറിൻ്റെ ഹാട്രിക്ക് മികവിലാണ് മത്സരത്തിൽ തിരിച്ചെത്തിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതലേ ഡേവിഡ് മലൻ റയൽ മാഡ്രിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. നിരന്തരം ക്രോസുകളും ഷോട്ടുകളും ഉതിർത്ത താരത്തിന്റെ ശ്രമങ്ങൾ മുപ്പതാം മിനിറ്റിൽ സ്ഥലം കണ്ടു. മനോഹരമായ മുന്നേറ്റത്തിനൊടുവിൽ ബോക്സിനകത്ത് ലഭിച്ച ബോളിൽ കൃത്യമായ ഫിനിഷിങ്ങോടെ മലൻ ഡോർട്ട്മുണ്ടിന് ലീഡ് നൽകി. നാലു മിനിറ്റുകൾക്കപ്പുറം ഡോർട്ട്മുണ്ടിനെ ലീഡ് ഉയർത്തി. ഇക്കുറി മലൻ്റെ അസിസ്സ്റ്റിൽ ഗിറ്റെൻസാണ് ഗോൾ നേടിയത്. രണ്ട് ഗോളിൻ്റെ ലീഡ് ആയതോടെ പ്രതിരോധത്തിലേക്ക് ഊന്നിയ ഡോർട്ട്മുണ്ടിനെതിരെ റയൽ മാഡ്രിഡ് നിരന്തരം അറ്റാക്കുക നടത്തി. ഫിനിഷിംഗിലെ പോരായ്മകളും ഭാഗ്യക്കേടും വിനയായതോടെ ഗോൾ അകന്നു നിന്നും.

രണ്ടാം പകുതിയിലാണ് റയൽ തിരിച്ചുവരവിന് തുടക്കമിട്ടത്. ഫെഡറികോ വാൽവർഡേ ബോക്സിലേക്ക് നൽകിയ ക്രോസിന് തലവെച്ച് റൂഡിഗറാണ് റയലിന്റെ മടങ്ങിവരവിന് തുടക്കമിടുന്നത്. രണ്ടു മിനിറ്റുകൾക്ക് ശേഷം വിനി റയലിന് ഒപ്പമെത്തിച്ചു. വിജയ ഗോൾ നേടാൻ ഇരു ടീമുകളും നിരന്തരം ശ്രമിച്ചെങ്കിലും ഗോൾകീപ്പർമാർ മിന്നും പ്രകടനത്തോടെ ഉറച്ചുനിന്നു.82 ആം മിനിറ്റിൽ റയലിന്റെ മൂന്നാം ഗോൾ എത്തി. ക്യാപ്റ്റൻ ലൂക്കാസ് വാസ്കസിൻ്റെ സുന്ദരം വലങ്കാലൻ ഷോട്ട് ഗോൾപോസ്റ്റിന്റെ മൂലയിലേക്ക് ചെന്ന് വീഴുന്നത് നോക്കി നിൽക്കാനെ ഗോൾകീപ്പർ കൊബലിന് സാധിച്ചുള്ളൂ.

അവിടം കൊണ്ട് നിർത്താൻ റയൽ മാഡ്രിഡ് ഒരുക്കമായിരുന്നില്ല. മൂന്നു മിനിറ്റുകൾക്കപ്പുറം സ്വന്തം ഹാഫിൽ നിന്നും ബെല്ലിങ്ഹാം നൽകിയ പാസ് സ്വീകരിച്ച വിനി പന്ത് ഡ്രിബിൾ ചെയ്തു എതിർ എതിർപ്രതിരോധ താരങ്ങളെ മറികടന്ന് സുന്ദരമായ ഗോൾ നേടിയതോടെ റയൽ വിജയമുറപ്പിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് ടീമിൻ്റെ അഞ്ചാം ഗോൾ നേടി വിനി ഹാട്രിക് പൂർത്തീകരിച്ചു.


Discover more from

Subscribe to get the latest posts sent to your email.