Footy Times

ഒരു ബാർസലോണൻ കംബാക്ക്

0

അത്ലറ്റിക്കോ മാഡ്രിഡിൻ്റെ വല നിറച്ച് ബാർസലോണ. നിർണായകമായ ലാ ലീഗാ പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കറ്റാലൻമാരുടെ വിജയം. മത്സരത്തിൻ്റെ 70 മിനിറ്റ് വരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ബാർസയുടെ തിരിച്ച് വരവ്.

ഇടവേള വിസിലിന് തൊട്ട് മുമ്പ് അൽവാരസിലൂടെ ലീഡ് എടുത്ത അത്ലറ്റിക്കോ 70ാം മിനുട്ടിൽ സോർലോത്ത് കൂടി ലക്ഷ്യം കണ്ടതോടെ മത്സരം ഏതാണ്ട് വരുതിയിലാക്കി. എന്നാൽ രണ്ട് മിനിട്ടിൻ്റെ ഇടവേളയിൽ ബാർസ ആദ്യ ഗോൾ മടക്കി. ലെവൻഡോസ്‌ക്കിയാണ് ബാർസക്കായി വല കുലുക്കിയത്. ഏറെ വൈകാതെ ഫെറാൻ ടോറസ്സിലൂടെ ബാർസ സമനില നേടി. ഇഞ്ചുറി സമയത്ത് യമാലും ഫെറാനും വീണ്ടും ഗോൾ നേടിയതോടെ ബാർസയുടെ വിജയം സമ്പൂർണമായി. ജയത്തോടെ ബാർസ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply