Footy Times
The Beautiful Game, Beautifully Told

തിരിച്ച് വരവിന്റെ പാതയിൽ ബെറ്റിസ്

0

ലെഗാനസിനെതിരെ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് വിജയം സ്വന്തമാക്കി റയൽ ബെറ്റിസ്. മാർച്ച് മാസത്തിൽ റയൽ മാഡ്രിഡിനെ ഉൾപ്പെടെ പരാജയപ്പെടുത്തി അപരാജിത കുതിപ്പ് തുടരുന്ന ബെറ്റിസിനെ ഞെട്ടിച്ചുകൊണ്ട് ആതിഥേയർ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലെത്തി. ഇരട്ട ഗോളുമായി ഡാനി റബ ലെഗാനസിന് നിർണായക ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ ബെറ്റിസ് തിരിച്ചടിച്ചു. മൂന്ന് തുടർ സബ്സ്റ്റിട്യൂഷനുകൾക്ക് പിന്നാലെ ലഭിച്ച പെനാൽറ്റി വലയിലാക്കി ഇസ്‌ക്കോ തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചു. ഏറെ വൈകാതെ ബക്കാമ്പുവിന്റെ ഗോളിൽ ഒപ്പം പിടിച്ച ബെറ്റിസ് മിനുട്ടുകൾക്കകം പകരക്കാരനായി ഇറങ്ങിയ ജുവാൻ ഹെർനാൻണ്ടസിന്റെ ഗോളിൽ വിജയം ഉറപ്പിച്ചു. സീസണിൽ മികച്ച ഫോം തുടരുന്ന സീസണിന്റെ ഇസ്കോയാണ് ജുവാനിന്റെ ഗോളിന് വഴിയൊരുക്കിയത്.

സീസണിൻ്റെ ആദ്യപകുതിയിലെ മോശം ഫോമിൽ നിന്നും ഉയർത്തെഴുന്നേറ്റ് പട്ടികയിൽ മുന്നോട്ടു കുതിക്കുകയാണ് റയൽ ബെറ്റിസ്. ഡിസംബർ മാസം പതിനൊന്നാം സ്ഥാനത്ത് ഇരുന്ന പെല്ലെഗ്രിനിയും സംഘവും നിലവിൽ പട്ടികയിൽ ആറാമതാണ്.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply