Footy Times

പഴയ പരിശീലകനെ തിരിച്ചെത്തിക്കാൻ റയൽ മാഡ്രിഡ്; പെരസിന്റെ സർജിക്കൽ സ്ട്രൈക്ക്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതും ലാ ലിഗയിൽ ചിരവൈരികളായ ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം 11 ആയി വർദ്ധിച്ചതുമൊക്കെ അർബലോവയിൽ പെരസിന് താൽപര്യം കുറയാൻ കാരണമായി.

0

ലോക ഫുട്ബോളിലെ ഇതിഹാസ പരിശീലകരിലൊരാളായ ഹോസെ മൗറീന്യോ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് (Real Madrid) തിരിച്ചെത്തുന്നതായി സൂചന.

നിലവിലെ പരിശീലകൻ അൽവാരോ അർബലോവയ്ക്ക് പകരക്കാരനായി മൗറീന്യോയെ നിയമിക്കാൻ ക്ലബ് പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസ് താല്പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ നീക്കം യാഥാർത്ഥ്യമായാൽ നീണ്ട 13 വർഷങ്ങൾക്ക് ശേഷമായിരിക്കും മൗറീന്യോ സാന്തിയാഗോ ബെർണബ്യുവിലേക്ക് പരിശീലകനായി വീണ്ടും എത്തുന്നത്.

തുടർച്ചയായ രണ്ട് സീസണുകളിൽ പ്രധാന കിരീടങ്ങളൊന്നും നേടാൻ കഴിയാത്തത് ക്ലബ്ബിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

നിലവിലെ സീസണിലും ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പഴയ പ്രതാപം വീണ്ടെടുക്കാൻ മൗറീന്യോയെ തന്നെ തിരികെ എത്തിക്കാൻ റയൽ മാഡ്രിഡ് ആലോചിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതും ലാ ലിഗയിൽ ചിരവൈരികളായ ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം 11 ആയി വർദ്ധിച്ചതുമൊക്കെ അർബലോവയിൽ പെരസിന് താൽപര്യം കുറയാൻ കാരണമായി.

കൂടാതെ കഴിഞ്ഞ രണ്ട് വർഷമായി വലിയ ട്രോഫികൾ ക്ലബ്ബിലേക്ക് എത്താതിരിക്കുന്നത് ആരാധകരിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.

മൗറീന്യോയുടെ ആദ്യ ഊഴം

Real Madrid

2010-ലാണ് മൗറീന്യോ ആദ്യമായി റയലിന്റെ പരിശീലക വേഷം അണിയുന്നത്. ബാഴ്‌സലോണയുടെ ശക്തമായ ആധിപത്യം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ അവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് മൗറീന്യോ എത്തിയത്.

ആദ്യ സീസണിൽ തന്നെ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലബ്ബിനെ കോപ്പ ഡെൽ റേ ജേതാക്കളാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

 

രണ്ടാം സീസണിൽ 100 പോയന്റുകൾ എന്ന റെക്കോർഡ് നേട്ടത്തോടെ റയലിനെ ലാ ലിഗ കിരീടത്തിലേക്ക് മൗറീന്യോ നയിച്ചു.

തുടർച്ചയായി മൂന്ന് തവണ ടീമിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിച്ചതും അദ്ദേഹത്തിന്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. എന്നാൽ പിന്നീട് ടീമിനുള്ളിലെ ചില ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് 2013-ൽ അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു.

 

നിലവിലെ പ്രതിസന്ധി മറികടക്കാൻ മൗറീന്യോയുടെ തന്ത്രങ്ങൾ അത്യാവശ്യമാണെന്നാണ് ക്ലബ്ബ് പ്രസിഡന്റ് വിശ്വസിക്കുന്നത്.

കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിനും ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കുന്നതിനും മൗറീന്യോയ്ക്ക് പ്രത്യേക കഴിവുണ്ടെന്നത് മുൻനിർത്തിയാണ് റയൽ മാഡ്രിഡ് ഈ നീക്കം നടത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.

ALSO READ: ഫിഫ ലോകകപ്പ് ഇന്ത്യയിൽ എങ്ങനെ കാണും?; ജിയോയും സോണിയും കൈവിട്ടതോടെ ഇനി 2 പ്രതീക്ഷകൾ മാത്രം

English Summary : Real Madrid is reportedly considering the return of Jose Mourinho as manager to replace Alvaro Arbeloa. After two trophy-less seasons and a disappointing Champions League exit, President Florentino Perez looks to bring back the Portuguese specialist to restore the glory of Real Madrid.

 

 

 

 

 


Discover more from

Subscribe to get the latest posts sent to your email.

Leave a Reply