Footy Times

യൂറോപ്പ ലീഗ് : വമ്പന്മാർ പുറത്ത്

0

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ അടിതെറ്റി വമ്പന്മാർ. ഒളിമ്പ്യാക്കോസ്, എ.എസ് റോമ, അജാക്സ്, ഫെനർബാഷെ തുടങ്ങിയ വമ്പൻ ടീമുകൾക്ക് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിക്കാനായില്ല. ആദ്യപാദത്തിലേറ്റ തോൽവിക്ക് സ്വന്തം ഹോം ഗ്രൗണ്ടിൽ പകരം ചോദിച്ച അത്ലറ്റിക് ക്ലബ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എ.എസ് റോമയെ പരാജയപ്പെടുത്തി. ബിൽബാവോക്കായി നികോ വില്യംസ് രണ്ടും യൂറി ബർചിച്ചേ ഒരു ഗോളും കണ്ടെത്തി. റോമയുടെ ആശ്വാസഗോൾ പരാഡസ് പെനാൽറ്റിയിലൂടെ നേടി. പതിനൊന്നാം മിനിറ്റിൽ പ്രതിരോധ താരം ഹമ്മൽസ് ചുവപ്പുകാർഡ് കണ്ടത് റോമക്ക് തിരിച്ചടിയായി.

റെയിഞ്ചേഴ്സിനെതിരെ പെനാൽറ്റിയിലായിരുന്നു ഫെനർബാഷെയുടെ തോൽവി. ആദ്യപാദത്തിൽ രണ്ടു ഗോളിന് പരാജയപ്പെട്ട ഫെനർബാഷെ സെബാസ്റ്റ്യൻ സിമാൻസ്‌ക്കിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ സമനിലയാക്കിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഫെനർബാഷെക്കായി കിക്കെടുത്ത ടാഡിച്ച്, ഫ്രെഡ്, യന്ദാസ് എന്നിവർക്ക് പിഴച്ചപ്പോൾ റേഞ്ചേഴ്സ് അവസാന എട്ടിൽ സ്ഥാനമുറപ്പിച്ചു.

ആദ്യപാദത്തിലെ വലിയ മാർജിൻ വിജയത്തിന്റെ ബലത്തിൽ ഒളിമ്പ്യാക്കോസിനെ ബോഡോ മറികടന്നപ്പോൾ അജാക്സിനെതിരെ ആധികാരികം ആയിരുന്നു ഫ്രാങ്ക്ഫർട്ടിന്റെ വിജയം (4-1). ഇരുപാദങ്ങളിലുമായി റൊമാനിയൻ ക്ലബ്ബ് എഫ്.സി.എസ്.ബിയെ ഗോൾമഴയിൽ മുക്കി ഒളിമ്പിക് ലിയോൺ മുന്നേറിയപ്പോൾ ആദ്യപാദത്തിലെ വിജയത്തിൻ്റെ ആനുകൂല്യം ലാസിയോക്ക് ക്വാർട്ടർ ഫൈനലിലേക്ക് വഴിയൊരുക്കി.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply