ബ്രൂണോക്ക് ഹാട്രിക്ക് ; യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ
ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് മികവിൽ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് യുണൈറ്റഡിൻ്റെ വിജയം. ഡിഗോ ഡാലോട്ട് യുണൈറ്റഡിൻ്റെ നാലാം ഗോൾ നേടിയപ്പോൾ സോസിഡാഡിൻ്റെ ആശ്വാസഗോൾ ഒയർസബാൽ പെനാൽറ്റിയിൽ നിന്നും കണ്ടെത്തി. ഇരുവരും തമ്മിൽ കളിച്ച ആദ്യപാദം സമനിലയിൽ പിരിഞ്ഞിരുന്നു.
യുണൈറ്റഡിന് പുറമെ ടോട്ടൻഹാമും ക്വാർട്ടർ ഫൈനൽ ബെർത്തുറപ്പിച്ചു. ആദ്യപാദത്തിൽ ഒരു ഗോളിന് തോറ്റ ടോട്ടൻഹാം, സ്വന്തം ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അൽക്ക്മാറിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് യുവ മുന്നേറ്റതാരം വിൽസൺ ഒഡോബർട്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ ജെയിംസ് മാഡിസൺ സ്വന്തമാക്കി.
Discover more from Footy Times
Subscribe to get the latest posts sent to your email.