യൂറോപ്പ ലീഗ് : യുണൈറ്റഡിനും ടോട്ടൻഹാമിനും ജയം
യൂറോപ്പ ലീഗ് ഏഴാം റൗണ്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും ടോട്ടൻഹാമിനും വിജയം. യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റേഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയപ്പോൾ ഹോഫൻഹെയ്‌മിനെതിരെ 3-2 നായിരുന്നു ടോട്ടൻഹാമിൻ്റെ ജയം.
ഗോൾ അകന്ന് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുണൈറ്റഡ് മുന്നിലെത്തി. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിനിടയിൽ റേഞ്ചേഴ്‌സ് കീപ്പർ ബട്ട്ലാണ്ടിൻ്റെ കൈകളിലിടിച്ച് വലയിലേക്ക് കയറി. 88ാം മിനുട്ടിൽ റേഞ്ചേഴ്സ് ഒപ്പം പിടിച്ചു. പ്രതിരോധ നിരയിൽ നിന്നും ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത ഡ്രസ്സറ്സ്, പകരക്കാരനായി ഇറങ്ങി ഏറെ വൈകാതെ ഗോൾ നേടി. ഇഞ്ചുറി സമയത്ത് ലിസാൻഡ്രോ മാർട്ടിനസ് നൽകിയ ക്രോസിനെ വലയിലെത്തിച്ച് ബ്രൂണോ യുണൈറ്റഡിൻ്റെ വിജയ നായകനായി.
ടോട്ടൻഹാമിന് വേണ്ടി ഹ്യു മിൻ സൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ മാഡിസൺ വകയായിരുന്നു. മറ്റു മത്സങ്ങളിൽ അജാക്സ്, റോമ, റയൽ സോസിഡാഡ് തുടങ്ങി വമ്പൻ ടീമുകൾ തോൽവി വഴങ്ങി.
Discover more from
Subscribe to get the latest posts sent to your email.