കേരള പ്രീമിയർ ലീഗ് : പന്ത്രണ്ടാം എഡിഷൻ 27ന്
കേരള പ്രീമിയർ ലീഗ് പന്ത്രണ്ടാം എഡിഷന് ജനുവരി 27ന് തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ആദ്യ മത്സത്തിൽ ഗോകുലം കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. പയ്യനാടിന് പുറമേ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. പതിനാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ ആകെ 94 മത്സരങ്ങളായിരിക്കും ഉണ്ടാവുക. കോർപ്പറേറ്റ് എൻട്രിയിലൂടെ നവാഗതരായ ഇൻ്റർ കേരള എഫ്.സി ഇത്തവണ ലീഗിൽ പന്ത് തട്ടും. എലൈറ്റ് ഗ്രൂപ്പാണ് ഈ വർഷത്തെ ടൂർണമെൻ്റിൻ്റെ മുഖ്യ സ്പോൺസർ.
എലൈറ്റ് കേരള പ്രീമിയർ ലീഗ് 2025 ടീമുകൾ
1. കോവളം എഫ്.സി
2. കേരള പോലീസ്
3. കെ.എസ്.ഈ.ബി
4. ഗോർഡൻ ത്രെഡ് എഫ്.സി
5. എഫ്.സി കേരള
6. വയനാട് യുണൈറ്റഡ് എഫ്.സി
7. സെൻ്റ് ജോസഫ് കോളേജ് ദേവഗിരി
8. ഇൻ്റർ കേരള എഫ്.സി
9. പി.എഫ്.സി കേരളം
10. ഗോകുലം കേരള എഫ്.സി
11. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി
12. റിയൽ മലബാർ എഫ്.സി
13. മുത്തൂറ്റ് എഫ്.എ
14. കേരള യുണൈറ്റഡ് എഫ്.സി
Discover more from
Subscribe to get the latest posts sent to your email.