വലൻസിയൻ വല നിറച്ച് ബാർസ
ലാ ലിഗയിൽ വലൻസിയയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തുവിട്ട് ബാർസലോണ. വലൻസിയയുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരം തുടക്കം മുതലേ ബാർസയുടെ വരുതിയിലായിരുന്നു.
ഇരട്ട ഗോളുകളും അസ്സിസ്റ്റുകളുമായി ഫെർമിൻ ലോപ്പസ് കളം വാണപ്പോൾ ഡി ജോങ് , ഫെറാൻ ടോറസ്, റാഫീന്യ , ലെവൻഡോവ്സ്കി എന്നിവർ ഓരോ ഗോൾ വീതം നേടി. ഏഴാം ഗോൾ ടരെഗയുടെ സെൽഫ് ഗോളായിരുന്നു.
അവസാന നാല് ലാ ലീഗ മത്സരങ്ങളിൽ ജയം ഒന്നും ഇല്ലാത്ത ബാർസക്ക് കിരീട പോരാട്ടത്തിൽ നിലനിൽക്കാൻ ഈ വിജയം അനിവാര്യമായിരുന്നു. ബെൻഫികക്കെതിരെ കളത്തിലിറങ്ങിയ ടീമിൽ നാല് മാറ്റങ്ങളോടെയാണ് ഫ്ലിക്ക് ടീമിനെ ഇറക്കിയത്.
ശാരീരിക അസ്വസ്ഥതകൾ മൂലം പെഡ്രി പുറത്തിരുന്നപ്പോൾ ഗാവി, ലെവൻഡോവ്സ്കി , അറാഹോ എന്നിവർക്ക് പകരം എറിക് ഗാർഷ്യ , ഫെറാൻ ടോറസ്, ഡി ജോങ് , ഫെർമിൻ ലോപ്പസ് എന്നിവർ ആദ്യ ഇലവനിൽ ഇടം പിടിച്ചു.
ആദ്യ വിസിൽ മുതലെ മത്സരത്തിന്റെ കൺട്രോൾ ഏറ്റെടുത്ത ബാർസ ആദ്യ പതിനഞ്ച് മിനുട്ടിൽ മൂന്ന് ഗോളിൻ്റെ ലീഡ് എടുത്തു. ഇടവേള വിസിലിനു മുമ്പ് ഫെർമിൻ ഇരട്ട ഗോളുകൾ കൂടി നേടിയതോടെ ആധികാരികമായ അഞ്ചു ഗോളിന്റെ ലീഡിലേക്ക് ബാർസ ഉയർന്നു.
രണ്ടാം പകുതിയിൽ ഹ്യൂഗോ ഡ്യൂറോയിലൂടെ വലൻസിയ ഒരു മടക്കിയെങ്കിലും തൊട്ടു പിന്നാലെ കളത്തിലിറങ്ങിയ ലെവൻഡോവ്സ്കി ഗോൾ നേടിയതോടെ ബാർസയുടെ ലീഡ് വീണ്ടും അഞ്ചായി. 75ാം മിനുട്ടിൽ ബാർസ പ്രതിരോധിക്കുന്നതിനിടയിൽ വലൻസിയയുടെ ടരേഗ ബൂട്ടിൽ നിന്നും സെൽഫ് ഗോൾ കൂടെ പിറന്നതോടെ ബാർസയുടെ വിജയം പൂർണ്ണമായി.
Discover more from
Subscribe to get the latest posts sent to your email.