നഷ്ടുപ്പെട്ടുപോയ തന്റെ കുഞ്ഞിനായി പോരാടും; വേദനകൾക്കിടയിലും കോഡി ഗാക്പോ മൊറോക്കോക്കെതിരെ കളിക്കും

നെതർലാൻഡ്‌സ് മുന്നേറ്റ താരം കോഡി ഗാക്പോ ചൊവ്വാഴ്ച നടക്കാൻ പോവുന്ന മൊറോക്കോക്കെതിരെയുളള റൗണ്ട് ഓഫ് 32 മത്സരത്തിൽ കളിക്കും. കഴിഞ്ഞ ദിവസമായിരുന്നു കോഡി ഗാക്പോയുടെ ഗർഭസ്ഥ ശിശു അന്തരിച്ചത്.

 

 

ഇതോടെ കോഡി ഗാക്പോ മൊറോക്കോക്കെതിരെയുള്ള മത്സരത്തിൽ കളിക്കില്ല എന്നായിരുന്നു ആരാധകർ വിചാരിച്ചിരുന്നത്. എന്നാൽ രാജ്യത്തിനായി മൊറോക്കോക്കെതിരെയുള്ള നിർണായക പോരാട്ടത്തിൽ താരം കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

 

 

കഴിഞ്ഞ ദിവസമായിരുന്നു കോഡി ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും സാമൂഹിക മാധ്യമങ്ങൾ വഴി തന്റെ ഗർഭസ്ഥ ശിശു അന്തരിച്ച കാര്യം ആരാധകരെ അറിയിച്ചത്.

ഒക്ടോബറിലായിരുന്നു കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിനിടെയാണ് കുഞ്ഞിന്റെ അപ്രതീക്ഷിത മരണം.

ALSO READ:-

ഗാക്പോയ്ക്കും പങ്കാളിയുമായ നോവ വാൻ ഡെർ ബിജുവിന് പിന്തുണയുമായി നെതർലാൻഡ്‌സ് പരിശീലകൻ റൊണാൾഡ് കോമാൻ ക്യാപ്റ്റൻ വിർജിൽ വാൻ ഡിജ്ക്ക് തുടങ്ങി ഒട്ടേറെ മുൻനിര താരങ്ങൾ രംഗത്ത് വന്നിരുന്നു.

 

 

കുഞ്ഞിന്റെ വിയോത്തെ തുടർന്ന് നെതർലാൻഡ്‌സ് ദേശിയ ടീം ഗാക്പോയ്ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ അത് വേണ്ട വെച്ചാണ് സ്ട്രൈക്കർ രാജ്യത്തിനായി പോരാടാൻ വരുന്നത്. നിലവിൽ ഗാക്പോയുടെ കുടുംബം യുഎസ്എയിലെ കാൻസസ് സിറ്റിയിലുണ്ട്.

 

2026 ലോകകപ്പിൽ നെതർലാൻഡ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളിൽ ഒരാളാണ് ഗാക്പോ. ഗ്രൂപ്പ്‌ സ്റ്റേജിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും ഒരു അസ്സിസ്റ്റും താരം നേടിയിട്ടുണ്ട്.

നെതർലാൻഡ്‌സ് vs മൊറോക്കോ

 

2026 ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ നെതർലാൻഡ്‌സ്-മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 6:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

ഗ്രൂപ്പ്‌ സ്റ്റേജിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇരു ടീം നേർക്കുനേർ വരുന്നത്.  നെതർലാൻഡ്‌സ് ആദ്യ മത്സരത്തിൽ ജപ്പാനോട്‌ 2-2 സമനിലയിലും രണ്ടാം മത്സരത്തിൽ സ്വിഡനോട്‌ 5-1നും മൂന്നാം മത്സരത്തിൽ ടുണിഷ്യനോട്‌ 3-1നും വിജയിക്കുകയായിരുന്നു.

മറുഭാഗത്ത് മൊറോക്കോ ആദ്യ മത്സരത്തിൽ ബ്രസീലിനെ 1-1 സമനിലയിലും രണ്ടാം മത്സരത്തിൽ സ്കോട്ട്ലാൻഡിനെ 1-0തിനും മൂന്നാം മത്സരത്തിൽ ഹൈതിനെ 4-2നും തോൽപ്പിച്ചാണ് നെതർലാൻഡ്‌സിനെ നേരിടാൻ വരുന്നത്.

ജയിക്കുന്ന ടീം റൗണ്ട് ഓഫ് 16യിൽ ഐവറി കോസ്റ്റിനെയോ നോർവേയോ നേരിടുന്നതാണ്.

മത്സരം തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary:- Netherlands forward Cody Gakpo will be available for Tuesday’s FIFA World Cup Round of 32 clash against Morocco despite suffering a personal tragedy. Gakpo and his partner, Noa van der Bij, recently announced on social media that they had lost their unborn baby.


Discover more from Footy Times

Subscribe to get the latest posts sent to your email.

Cody GakpoFIFA world cupFIFA World Cup 2026moroccoNetherlands
Comments (0)
Add Comment