ലോകകപ്പിൽ ഇന്ന് നോർവേ-ഇംഗ്ലണ്ട് യുദ്ധം. സെമി ഫൈനൽ ഉറപ്പിക്കാനായി ഇരു ടീമുകളും നേർക്കുനേർ വരുകയാണ്. ഞായറാഴ്ച് പുലർച്ചെ ഇന്ത്യൻ സമയം 2:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്.
റൗണ്ട് ഓഫ് 16 ഇംഗ്ലണ്ട് മെക്സിക്കോയെ 3-2നും, നോർവേ ബ്രസീലിനെ 2-1നും പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇംഗ്ലണ്ട് വരുന്നത്. മറുഭാഗത്ത് ഗ്രൂപ്പ് സ്റ്റേജിൽ ഫ്രാൻസുമായുള്ള മത്സരത്തിലെ തോൽവിയല്ലാതെ, നോർവേയും ശക്താരായാണ് ക്വാർട്ടർ ഫൈനലിലേക്ക് വരുന്നത്.
ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് നോർവേ ക്വാർട്ടർ ഫൈനലിലേക്ക് എത്തുന്നത്. മറുഭാഗത്ത് കഴിഞ്ഞ മൂന്ന് ലോകകപ്പിലും ഇംഗ്ലണ്ടിന് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. ഇതിന് മുൻപ് രണ്ട് തവണയാണ് നോർവേയും ഇംഗ്ലണ്ടും നേർക്കുനേർ വന്നത്. ഈ രണ്ട് മത്സരത്തിലും ഇംഗ്ലണ്ട് ജയിക്കുകയായിരുന്നു.
ടൂർണമെന്റിൽ ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിലുള്ള ഏർലിംഗ് ഹാലാൻഡും ഹാരി കെയ്നും നേർക്കുനേർ വരുന്നുവെന്നതാണ് മത്സരത്തിലെ മറ്റൊരു സവിശേഷത.
നോർവേ ടീം അപ്ഡേറ്റ്
നോർവേ സ്‌ക്വാഡിലെ എല്ലാ താരങ്ങളും ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനായി ലഭ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം ഡോക്ടർ. ബ്രസീലിനെതിരായ റൗണ്ട് ഓഫ് 16 മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നോർവേ ലെഫ്റ്റ് ബാക്ക് ഡേവിഡ് മോളർ വോൾഫ് പരിക്കേറ്റ് പുറത്ത് പോവേണ്ടി വന്നിരുന്നു. പക്ഷേ അദ്ദേഹം നിലവിൽ പരിക്കിൽ നിന്നും മുക്തനായി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് വോൾഫിനെ ലഭ്യമാണ്.
ബ്രസീലിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ കളിച്ച അതേ ആദ്യ ഇലവനുമായിട്ടായിരിക്കും നോർവേ ഇറങ്ങാൻ സാധ്യത. എന്നിരുന്നാൽ പോലും പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പകരക്കാരായി വന്ന ഓസ്കാർ ബോബും ആൻഡ്രിയാസ് ഷ്ജെൽഡെറപ്പും അതി ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ALSO READ:-
അതുകൊണ്ട് തന്നെ അലക്സാണ്ടർ സോർലോത്തും അന്റോണിയോ നുസയുടെയും പകരക്കാരായി ഇരുവരും മുന്നേറ്റ നിരയിലേക്ക് വന്നാൽ ആശ്ചര്യപ്പെടാനില്ല.
നോർവേയുടെ സാധ്യത ഇലവൻ (4-2-3-1): നൈലാൻഡ് (GK), റയർസൺ, അജർ, ഹെഗ്ഗെം, ഓസ്റ്റിഗാർഡ്, ബെർഗ്, ബെർഗ്; സോർലോത്ത്, ഒഡെഗാർഡ്, നുസ; ഹാലാൻഡ്.
ഇംഗ്ലണ്ട് ടീം അപ്ഡേറ്റ്
മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ജാരൽ ക്വാൻസയെ രണ്ട് മത്സരങ്ങളുടെ വിലക്ക് നേരിടുകയാണ്. റൈറ്റ് ബാക്കായി കളിച്ച ഡിഫൻഡർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മോശം വെല്ലുവിളി കാരണം റെഡ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു.
അതുകൊണ്ട് തന്നെ ഡിജെഡ് സ്പെൻസായിരിക്കും റൈറ്റ് ബാക്കിൽ ഇറങ്ങുക. മറ്റൊരു റൈറ്റ് ബാക്ക് താരമായ റീസ് ജെയിംസ് ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.
നിലവിൽ പ്രതിരോധ താരം മാർക്ക് ഗുവേഹിയെ പരിക്കിന്റെ പിടിയിലാണ്. മെക്സിക്കോയ്‌ക്കെതിരായ മത്സരത്തിലാണ് സെന്റർ ബാക്കിന് ഹാംസ്ട്രിംഗ് ഇഞ്ചുറി നേരിട്ടത്. അദ്ദേഹത്തിന് പകരക്കാരനായി ജോൺ സ്റ്റോൺസ് ആദ്യ ഇലവനിൽ എത്തിയേക്കാം.
മധ്യനിരയിലേക്ക് നോക്കുകയാണേൽ ജോർദാൻ ഹെൻഡേഴ്സണും പരിക്കിന്റെ പിടിയിലാണ്. ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യം അല്ലാത്തത് കൊണ്ട് തന്നെ, താരത്തിന്റെ പരിക്ക് ടീമിനെ വലിയ രീതിയിൽ ബാധിക്കില്ല. ഇനി മുന്നേറ്റ നിരയിലേക്ക് വരുകയാണേൽ ബുകായോ സാക്കയ്ക്ക് പകരം നോനി മദുകെ ആദ്യ ഇലവനിൽ ഇടം നേടിയേക്കാം.
ഇംഗ്ലണ്ടിന്റെ സാധ്യത ഇലവൻ (4-2-3-1): പിക്ക്ഫോർഡ് (GK), സ്പെൻസ്, സ്റ്റോൺസ്, കോൻസ, ഓ’റെയ്ലി, ആൻഡേഴ്സൺ, റൈസ്; മദുകെ, ബെല്ലിംഗ്ഹാം, ഗോർഡൻ, കെയ്ൻ.
Summary:- England and Norway face off in a high-stakes 2026 FIFA World Cup quarter-final on Sunday (2:30 AM IST), with a place in the semi-finals at stake. While unbeaten England aim to continue their impressive run, Norway hope to reach a historic first-ever World Cup semi-final behind the goals of Erling Haaland.
Discover more from Footy Times
Subscribe to get the latest posts sent to your email.