Footy Times

ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ യാതൊരു കുറ്റബോധവുമില്ല; തുറന്ന് പറഞ്ഞ് ഇന്ത്യൻ യുവതാരം

ട്വന്റി20 ലോകകിരീടം ഇന്ത്യ ഉയർത്തിയപ്പോൾ ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ തനിക്ക് യാതൊരുവിധ നഷ്ടബോധവുമില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം.

0

ട്വന്റി20 ലോകകിരീടം ഇന്ത്യ ഉയർത്തിയപ്പോൾ ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ തനിക്ക് യാതൊരുവിധ നഷ്ടബോധവുമില്ലെന്ന് തുറന്നുപറഞ്ഞ് യുവ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ (Jitesh Sharma on T20 World Cup omission). ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നെന്നും എന്നാൽ ആ സമയത്ത് പിതാവിനൊപ്പം സമയം ചെലവഴിക്കാൻ സഹായിച്ചുവെന്ന് ജിതേഷ് വ്യക്തമാക്കി.

ALSO READ: ചരിത്രം; കരിയർ ബെസ്റ്റ് റാങ്കിങ്ങുമായി സഞ്ജു സാംസൺ

 

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ജിതേഷിന്റെ പിതാവ് അന്തരിച്ചത്. രോഗാവസ്ഥയിലായിരുന്ന പിതാവിന് തന്റെ സാമീപ്യം ഏറ്റവും ആവശ്യമുള്ള സമയത്ത് കൂടെ നിൽക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ALSO READ:  ഇനി ഐപിഎൽ ആരവം; ആദ്യമത്സരം ആർസിബിയും ഹൈദരാബാദും; ആദ്യഘട്ട ഷെഡ്യൂൾ പുറത്ത്

കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറായി തിളങ്ങിയ ജിതേഷ് ശർമയെ ഇത്തവണത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു.

മികച്ച ഫോമിലായിരുന്നിട്ടും സഞ്ജു സാംസണും ഇഷാൻ കിഷനും കീപ്പർമാരായി ടീമിലെത്തിയതോടെ ജിതേഷിന് സ്ഥാനം നഷ്ടമാകുകയായിരുന്നു. ടീം പ്രഖ്യാപനം വന്നപ്പോൾ ആദ്യ നിമിഷങ്ങളിൽ ചെറിയ സങ്കടം തോന്നിയിരുന്നെങ്കിലും പിന്നീട് സാഹചര്യം ഉൾക്കൊള്ളാൻ സാധിച്ചുവെന്ന് താരം പറഞ്ഞു.

Jitesh Sharma on T20 World Cup omission

 

അച്ഛന്റെ മരണം

“ലോകകപ്പ് ടീം പ്രഖ്യാപനം അറിഞ്ഞപ്പോൾ സ്വാഭാവികമായും സങ്കടം തോന്നിയിരുന്നു. എന്നാൽ എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ആ വിഷമം മാറ്റാൻ സഹായിച്ചു.

ആ സമയത്ത് എന്റെ പിതാവ് കഠിനമായ അസുഖ ബാധിതനായിരുന്നു. ലോകകപ്പിനേക്കാൾ ഉപരിയായി ആ നിമിഷങ്ങളിൽ എന്റെ പിതാവിന് എന്നെയായിരുന്നു ആവശ്യമായിരുന്നത്.

ഫെബ്രുവരി ഒന്നിന് അദ്ദേഹം മരിക്കുന്നതിന് മുൻപ് ഏഴു ദിവസം പൂർണ്ണമായും അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ എനിക്ക് സാധിച്ചു. അദ്ദേഹത്തെ നന്നായി പരിചരിക്കാൻ കഴിഞ്ഞതിൽ എനിക്ക് ദൈവത്തോട് നന്ദിയുണ്ട്.

അതുകൊണ്ട് തന്നെ ലോകകപ്പ് കളിക്കാൻ സാധിക്കാത്തതിൽ എനിക്ക് ഇപ്പോൾ യാതൊരു നഷ്ടബോധവുമില്ല,” ജിതേഷ് ശർമ പിടിഐയോട് സംസാരിക്കവേ പറഞ്ഞു.

ലോകകപ്പ് മത്സരങ്ങൾ വീട്ടിലിരുന്നാണ് താൻ കണ്ടതെന്നും കളിക്കളത്തിൽ നേരിടുന്നതിനേക്കാൾ വലിയ സമ്മർദ്ദമാണ് ഒരു ആരാധകനായി കളി കാണുമ്പോൾ അനുഭവപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീം മികച്ച പ്ലാനിങ്ങിലൂടെയാണ് മുന്നോട്ട് പോയതെന്നും ക്യാപ്റ്റന്റെയും പരിശീലകന്റെയും തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ താരങ്ങൾക്ക് സാധിച്ചതാണ് വിജയത്തിന് പിന്നിലെ രഹസ്യമെന്നും ജിതേഷ് വിലയിരുത്തി. രാജ്യത്തിനായി ലോകകപ്പ് നേടാൻ ടീം നടത്തിയ പോരാട്ടത്തെ ജിതേഷ് അഭിനന്ദിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്ക് വേണ്ടിയാണ് ജിതേഷ് ശർമ ഒടുവിൽ കളത്തിലിറങ്ങിയത്.

വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വരാനിരിക്കുന്ന ഐപിഎൽ 2026 സീസണിനായുള്ള കഠിനമായ തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ.

content: Jitesh Sharma on T20 World Cup omission


Discover more from

Subscribe to get the latest posts sent to your email.

Leave a Reply