ഐ എസ് എല്‍ സെമി: ആദ്യപാദം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
ഐ എസ് എല്‍ സെമിഫൈനലിന്റെ ആദ്യ പാദം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഗോവയില്‍ നടന്ന സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂരിനെയാണ് കൊമ്പന്‍മാര്‍ വീഴ്ത്തിയത്. സൂപ്പര്‍ താരം സഹല്‍ അബ്ദുസമദ് ആണ് ഗോള്‍ അടിച്ചത്.
ബ്ലാസ്റ്റേഴ്‌സിന് അത്ര എളുപ്പമായിരുന്നില്ല ആദ്യ പകുതി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ജംഷഡ്പൂര്‍ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് സമ്മര്‍ദ്ദം നല്‍കി. ചിമ ചിക്വുവിന് രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചു എങ്കിലും രണ്ടും താരത്തിന് ലക്ഷ്യത്തിലെത്തിക്കാന്‍ ആയില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന് അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. ലൂണയുടെ ഒരു കോര്‍ണറില്‍ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാര്‍ട്‌ലിയുടെ ഹെഡര്‍ ആ അവസരം ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തട്ടിയെടുത്തു. 34ാം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവര്‍ണ്ണാവസരം ജംഷഡ്പൂരിന് ലഭിച്ചു. ഇത്തവണയും അവര്‍ക്ക് ടാര്‍ഗറ്റ് കണ്ടെത്താന്‍ ആവാത്തത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി.
Absolute 𝘀𝗰𝗲𝗻𝗲𝘀 in Kaloor 😍
A night to remember for #KeralaBlasters' fans! 💛
📹 Courtesy: @KeralaBlasters#JFCKBFC #HeroISL #LetsFootball pic.twitter.com/63RoNyHFwT
— Indian Super League (@IndSuperLeague) March 11, 2022
38ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സുവര്‍ണ്ണാവസരം വന്നു. വാസ്‌കസിന്റെ സഹലിനായുള്ള പാസ് രക്ഷപ്പെടുത്തുന്നതില്‍ ജംഷഡ്പൂര്‍ ഡിഫന്‍സിന് പിഴച്ചു. ലൈന്‍ വിട്ട് കയറി വന്ന രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കി. കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ജംഷദ്പൂര്‍. സഹലിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ട ഫുട്‌ബോള്‍ കാഴ്ചവെച്ചു. 59ആം മിനുട്ടില്‍ ലൂണയുടെ ഒരു ഷോട്ട് ഇന്‍സൈഡ് പോസ്റ്റില്‍ തട്ടി മടങ്ങിയത് നിര്‍ഭാഗ്യകരമായി. ചെഞ്ചോ, ജീക്‌സണ്‍, സന്ദീപ് എന്നിവര്‍ രണ്ടാം പകുതിയില്‍ കളത്തില്‍ എത്തി. പിന്നെ വിജയമുറപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു കണ്ടത്. മാര്‍ച്ച് 16നാണ് രണ്ടാം പാദം നടക്കുക. അന്ന് ഒരു സമനില കിട്ടിയാല്‍ വരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഫൈനല്‍ ഉറപ്പിക്കാം.
Discover more from
Subscribe to get the latest posts sent to your email.