ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത; ആഷ്‌ലി വെസ്റ്റ്വുഡിനെ നിലനിർത്താൻ നീക്കം
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിലവിൽ സന്തോഷത്തിന്റെ രാവുകളാണ്. ഒട്ടേറെ വിമർശനങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ മാനേജ്‍മെന്റ് ലഭിക്കാൻ പോവുകയാണ്.
ഇതിന് പിന്നാലെയിതാ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിനെ നിലനിർത്താൻ ഒരുങ്ങുകയാണ്. പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ആഷ്‌ലി വെസ്റ്റ്വുഡിനെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി തുടരാൻ സാധ്യതയുണ്ടെന്നാണ് മാർക്കസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ തരംതാഴ്ത്തലിന്റെ വക്കിൽ നിന്നും ബ്ലാസ്റ്റേഴ്‌സിന് രക്ഷകനായത് ആഷ്‌ലി വെസ്റ്റ്വുഡാണ്.
ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആഷ്‌ലി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ സ്ഥാനതെത്തിയത്. ആഷ്‌ലി എത്തിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഏഴ് മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിക്കുകയും ഒരു മത്സരം സമനിലയിൽ പിരിയുകയും ഒരു മത്സരം തോൽക്കുകയുമായിരുന്നു.
71% വിജയ ശതമാനമാണ് ആഷ്‌ലി വെസ്റ്റ്വുഡിന് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കഴിഞ്ഞ സീസണിൽ നേടാൻ കഴിഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഇതിന് മുൻപ് ഇന്ത്യൻ ക്ലബ്ബുകളായ ബംഗളുരു എഫ്സി, മോഹൻ ബഗാൻ ടീമുകളെ ആദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഹോങ് കോങ്, അഫ്‌ഘാനിസ്ഥാൻ ദേശിയ ടീമിന്റെ പരിശീലകൻ കൂടിയായിരുന്നു 50 കാരൻ.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരുമായുള്ള കൈമാറ്റം അവസാന ഘട്ടത്തിലാണ്. ഈയൊരു കൈമാറ്റം ഉടൻ പൂർത്തിയാക്കുന്നതാണ്.
ഇതിന് ശേഷമായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ആഷ്‌ലി വെസ്റ്റ്വുഡ്ന്റെയും മറ്റ് താരങ്ങളുടെയും പേപ്പർ വർക്കുകൾ പൂർത്തിയാക്കുക. എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സും ആഷ്‌ലി വെസ്റ്റ്വുഡ് ബന്ധപ്പെട്ട് കൂടുതൽ അപ്ഡേറ്റുകൾ ഉടൻ പുറത്ത് വരുന്നതാണ്.
Summary:- Kerala Blasters are reportedly set to retain head coach Ashley Westwood following the club’s expected ownership transition. Westwood took charge in April and helped the Blasters avoid relegation, winning five of their seven matches. Further updates on his future are expected once the ownership deal is completed.
Discover more from Footy Times
Subscribe to get the latest posts sent to your email.