Footy Times
The Beautiful Game, Beautifully Told

ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ വരും; പക്ഷേ ആദ്യം ഈ കാര്യം പൂർത്തിയാകണം

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി നിക്ഷേപ കൈമാറ്റത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ഈയൊരു ഡീൽ അവസാന ഘട്ടത്തിലാണ്.

അടുത്ത 2-3 ദിവസത്തിനുള്ളിൽ ഈയൊരു കൈമാറ്റം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആരാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാൻ പോവുന്നതെന്നതിൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപരുമായി നേരത്തെ തന്നെ വാക്കാൽ ധാരണയിലെത്തിയെങ്കിലും, നിലവിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥരുടെ പേരിലുള്ള കോടതി പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഡീൽ പൂർത്തിയാക്കാൻ വൈക്കുന്നത്.

kerala blasters

നിലവിൽ നിക്ഷേപ കൈമാറ്റം വൈക്കുന്നത് കൊണ്ട് തന്നെ, കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ പുതിയ താരങ്ങളെ സൈൻ ചെയ്യാൻ കഴിയില്ല. പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ALSO READ:-

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ചില താരങ്ങളോട് ടീം പ്രവർത്തനം പുനരാരംഭിക്കുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ചില താരങ്ങൾ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഷോർട്ട് ലിസ്റ്റിലുണ്ട്. ഈയൊരു നിക്ഷേപ കൈമാറ്റം പൂർത്തിയാവുന്നത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിന് ഈ താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നതാണ്.

ഷോർട്ട്ലിസ്റ്റിൽ വമ്പന്മാർ

 

ഐഎസ്എൽ 2026/27 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് വമ്പൻ ട്രാൻസ്ഫർ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് മലയാളി താരം മുഹമ്മദ്‌ സനാൻ.

kerala blasters

അഭ്യൂഹങ്ങൾ പ്രകാരം മുഹമ്മദ്‌ സനാൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറാൻ താല്പര്യമുണ്ട്. ഈസ്റ്റ്‌ ബംഗാൾ തുടങ്ങിയ വമ്പന്മാർ സനാനായി രംഗത്ത് വന്നെങ്കിലും, താരം ഓഫർ നിരസിക്കുകയായിരുന്നു. താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ കൂടുമാറാൻ താല്പര്യം.

അതോടൊപ്പം ഒഡിഷ എഫ്സിയുടെ ഐഎസ്എൽ പരിചയസമ്പന്നനായ അമരീന്ദർ സിംഗിനെ സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തിരുന്നാലും നിക്ഷേപ കൈമാറ്റം കഴിഞ്ഞത് ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് ഈയൊരു നീക്കങ്ങൾ പൂർത്തിയാക്കുന്നതാണ്.

Summary:- Kerala Blasters are currently unable to sign new players as their investment takeover is still pending. According to football journalist Marcus Mergulhao, the club has asked some shortlisted players to wait until team operations resume. Once the takeover is completed, Blasters could move ahead with these signings.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply