കൊൽക്കത്തക്ക് ഇന്ന് സൂപ്പർ സാറ്റർഡേ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊൽക്കത്തൻ ഡെർബി. ഇന്നത്തെ സൂപ്പർ പോരാട്ടത്തിൽ എ.ടി.കെ. മോഹൻ ബഗാൻ നവാഗതരായ മുഹമ്മദൻസിനെ നേരിടും. വൈകീട്ട് 7:30 ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി നാല് പോയിൻ്റ് മാത്രമുള്ള ഇരു ടീമിനും ഇന്ന് ജയിച്ചാൽ ആദ്യ നാലിലേക്ക് മടങ്ങിയെത്താം.
ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഈസ്റ്റ് ബംഗാൾ സീസണിലെ ആദ്യ പോയിൻ്റ് തേടി ഇറങ്ങുന്നു. വൈകീട്ട് 3:30 ന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി യാണ് എതിരാളികൾ. മുഖ്യ പരിശീലകൻ കാൾസ് കൊഡ്രാട്ട് ടീം വിട്ടതോടെ മലയാളി കോച്ച് ബിനോ ജോർജിനാണ് ടീം ചുമതല. ജംഷഡ്പൂരിൻ്റെ ഹോം ഗ്രൗണ്ടായ ജെ.ആർ.ഡി കൊമ്പ്ലസിലാണ് മത്സരം.
Discover more from
Subscribe to get the latest posts sent to your email.