പഴയ സ്‌ട്രൈക്കറെ തിരിച്ചെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം
റൂബൻ അമോരിമിന്റെ പുറത്താക്കലിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വീണ്ടും ചില സുപ്രധാന നീക്കങ്ങൾ നടക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട് (manchester united transfer news). തങ്ങളുടെ പഴയ താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് താൽപര്യപ്പെടുന്നതായാണ് പുതിയ റിപോർട്ടുകൾ.
24 കാരനായ ഇംഗ്ലീഷ് സ്‌ട്രൈക്കർ മസോൺ ഗ്രീൻവുഡിനെ തിരിച്ചെത്തിക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നതായാണ് പുതിയ റിപോർട്ടുകൾ. 2018–2024 വരെ യുണൈറ്റഡിൽ കളിച്ച താരമാണ് ഗ്രീൻവുഡ്.
2022 ൽ താരത്തിനെതിരെ ഉയർന്ന കാമുകിയുടെ ലൈംഗീകഅതിക്രമ കേസ് മൂലം യുണൈറ്റഡ് താരത്തെ കൈവിടുകയായിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് മാർസെയിലിന് വേണ്ടിയാണ് താരം കളിക്കുന്നത്.
മാർസെയിലിലെ മിന്നും പ്രകടനം

ഫ്രഞ്ച് ക്ലബ്ബിനായി മിന്നുമേ പ്രകടനമാണ് താരം നടത്തുന്നത്. ഫ്രഞ്ച് ലീഗിൽ 11 ഗോളുമായി ഗോൾ വേട്ടയിൽ ഒന്നാമതുള്ള ഗ്രീൻവുഡ് കരിയറിലെ മിന്നും ഫോമിലാണ്. ഈ ഫോമാണ് താരത്തെ തിരിക്കെത്തിക്കാൻ യുണൈറ്റഡിനെ പ്രേരിപ്പിക്കുന്നത്.
മറ്റു എതിരാളികൾ
എന്നാൽ യുണൈറ്റഡ് മാത്രമല്ല, ലിവര്പൂളിനും താരത്തെ ഇംഗ്ലണ്ടിലേക്ക് മടക്കി കൊണ്ട് വരാൻ ആഗ്രഹമുണ്ട്. അതേ സമയം, തന്റെ പ്രതിസന്ധി സമയത്ത് തന്നെ കൈവിട്ട യുണൈറ്റഡിലേക്ക് തിരിച്ച് പോകാൻ താരം തയ്യാറാവുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.
ALSO READ: ബ്ലാസ്റ്റേഴ്‌സ് കൊച്ചി ഒഴിവാക്കാൻ സാധ്യത; പകരം മലബാറിലേക്ക്?
content: manchester united transfer news
Discover more from
Subscribe to get the latest posts sent to your email.