Footy Times

പഴയ താരത്തെ നായകനാക്കി തിരിച്ചെത്തിക്കാൻ മുംബൈ ഇന്ത്യൻസ്; നീക്കങ്ങൾക്ക്‌ പിന്നിൽ ആകാശ് അംബാനി

ടീം ഉടമ ആകാശ് അംബാനി തന്നെയാണ് ഇത്തരത്തിലൊരു നീക്കത്തിന് പിന്നിലെന്നാണ് സൂചനകൾ.

0

ഐപിഎൽ 2026 സീസണിൽ വമ്പൻ തിരിച്ചടികൾ നേരിടുന്ന മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത് മാറ്റത്തിന് ഒരുങ്ങുന്നതായി സൂചന (Mumbai Indians).

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൂറ്റൻ സ്കോർ ഉയർത്തിയിട്ടും പരാജയപ്പെട്ടതോടെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ സൺ റൈസസ് ഹൈദരാബാദിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ അടുത്ത സീസണ് മുന്നോടിയായി ടീമിലെത്തിച്ച് പുതിയ നായകനായി നിയമിക്കാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ടീം ഉടമ ആകാശ് അംബാനി തന്നെയാണ് ഇത്തരത്തിലൊരു നീക്കത്തിന് പിന്നിലെന്നാണ് സൂചനകൾ.

ഹൈദരാബാദിനെതിരായ മത്സരത്തിനിടയിൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ കാണിച്ച അലംഭാവമാണ് ഉടമകളെ പ്രകോപിപ്പിച്ചത്.

സ്ക്രീനിൽ പന്ത് ബാറ്റിൽ തട്ടിയത് വ്യക്തമായി കാണിച്ചിട്ടും അപ്പീൽ ചെയ്യാതിരുന്നതും ട്രാവിസ് ഹെഡിന്റെ രണ്ട് ക്യാച്ചുകൾ കൈവിട്ടതും ഗാലറിയിൽ ഇരുന്ന ആകാശ് അംബാനിയെ നിരാശനാക്കി.

അതീവ രോഷത്തോടെ അദ്ദേഹം പ്രതികരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. രോഹിത് ശർമ്മ പടുത്തുയർത്തിയ വിജയ പാരമ്പര്യം ഓരോന്നായി തകർന്നു വീഴുകയാണെന്ന വിമർശനം ശരിവെക്കുന്ന പ്രകടനമാണ് ടീം ഇപ്പോൾ കാഴ്ചവെക്കുന്നത്.

ഇഷാൻ കിഷൻ എന്ന നായക മികവ്

Mumbai Indians

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (SMAT) തന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഇഷാൻ കിഷന്റെ നായക മികവാണ് മുംബൈയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്.

നിലവിൽ ടീമിനുള്ളിലെ ഐക്യമില്ലായ്മ പരിഹരിക്കാനും ബാറ്റിംഗിലും ഫീൽഡിംഗിലും അച്ചടക്കം കൊണ്ടുവരാനും ഇഷാന് കഴിയുമെന്ന് മാനേജ്‌മെന്റ് വിശ്വസിക്കുന്നു.

ഒരു ദീർഘകാല പദ്ധതിയെന്ന നിലയിലാണ് ഇഷാൻ കിഷനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

നായക സ്ഥാനം വാഗ്ദാനം ചെയ്‌താൽ ഇഷാനെ ഹൈദരാബാദിൽ നിന്നും ട്രേഡ് ചെയ്യാൻ സാധിക്കുമെന്നാണ് മുംബൈയുടെ കണക്ക് കൂട്ടൽ.

മുംബൈ ബൗളിംഗിലെ തകർച്ച

ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരുണ്ടായിട്ടും ഹൈദരാബാദിനെതിരെ 243 റൺസ് പ്രതിരോധിക്കാൻ കഴിയാത്തത് മുംബൈയ്ക്ക് വലിയ തിരിച്ചടിയാണ്.

2026 ടി20 ലോകകപ്പ് നേടിയ നാല് താരങ്ങൾ ടീമിലുണ്ടായിട്ടും ഇത്രയും ദയനീയമായി തോറ്റത് ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.

തുടർച്ചയായ തോൽവികളും ടീമിനുള്ളിലെ അതൃപ്തിയും കണക്കിലെടുക്കുമ്പോൾ ഹാർദിക്കിന് നായകസ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത.

മുംബൈയുടെ പുതിയ നായകനായി ഇഷാൻ കിഷൻ വരുമോ എന്ന കാര്യത്തിൽ ആകാംക്ഷയിലാണ് ആരാധകർ.

English Summary : MI Captaincy Update 2026: Mumbai Indians management is reportedly considering Ishan Kishan as the new captain, replacing Hardik Pandya after a string of losses. Owner Akash Ambani expressed disappointment following the loss to SRH, where defensive lapses and leadership errors led to MI’s downfall despite Ryan Rickelton’s century.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply