Footy Times

സമനില വിടാതെ നോർത്ത് ഈസ്റ്റ്

0

തുടർച്ചയായ നാലാം മത്സരത്തിലും സമനിലയിൽ കുടുങ്ങി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങിയ വടക്ക് കിഴക്കന്മാർ ഗോൾ രഹിത സമനിലയിൽ മത്സരം അവസാനിപ്പിച്ചു. മുപ്പതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം ഐബൻ ഡോഹ്ലിങ് ചുവപ്പുകാർഡ് കണ്ടു പുറത്തു പോയെങ്കിലും അവസര മുതലെടുക്കുവാൻ നോർത്ത് ഈസ്റ്റ് സാധിച്ചില്ല.

അവസാന മൂന്നു മത്സരങ്ങളിൽ ഹോം ഗ്രൗണ്ടിൽ സമനിലകളുമായി എവേ മത്സരത്തിനിറങ്ങിയ നോർത്ത് ഈസ്റ്റ് തുടക്കം മുതലേ തിങ്ങിനിറഞ്ഞ കലൂരിന് തലവേദന സൃഷ്ടിച്ചു. അജാരിയും ജിതിനും ചേർന്നു നടത്തിയ മുന്നേറ്റങ്ങൾ പലതും കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രതിരോധം കൊണ്ട് ഗോൾവല കടക്കാതെ നിന്നു. മത്സരം ആദ്യപകുതിയുടെ ഡ്രിങ്ക്സ് ബ്രേക്കിലേക്ക് നീങ്ങവേ കേരള ബോക്സിലേക്ക് അലാദിൻ അജാരി നടത്തിയ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടയിൽ ഐബനും അജാരിയും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഐബൻ തലകൊണ്ട് അജാരിയുടെ മുഖത്ത് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു, റഫറി അജാരിക്ക് മഞ്ഞയും ഐബന് ചുവപ്പും വിധിച്ചു.

പത്തു പേരിലേക്ക് ചുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വിടവ് മുതലെടുക്കുവാൻ അജാരിയും ജിതിനും ചേർന്ന് വീണ്ടും ശ്രമിച്ചെങ്കിലും ഗോൾപോസ്റ്റും സച്ചിനും വിലങ്ങു തടിയായി മാറി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയതാരം ദുസാനും ജീസസും എല്ലാം പകരക്കാരായി കളത്തിൽ ഇറങ്ങിയെങ്കിലും സ്കോർബോർഡിൽ മാറ്റങ്ങൾ ഒന്നും കണ്ടില്ല.


Discover more from

Subscribe to get the latest posts sent to your email.