Footy Times
The Beautiful Game, Beautifully Told

സച്ചിന് പിന്നാലെ ഹൃതികും; ഗോൾകീപ്പിംഗ് പൊസിഷനിൽ ഒഡിഷയുടെ വമ്പൻ നീക്കം

ഗോൾഡൻ ഗ്ലൗവ് ജേതാവായ ഹൃതിക് തിവാരിയെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കി ഒഡിഷ എഫ്സി.

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ഇടപാടുകൾ നടത്തുകയാണ് ഒഡിഷ എഫ്സി. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഒഡിഷ എഫ്സി ഗോവയുടെ ഹൃതിക് തിവാരിയെ സ്വന്തമാക്കിയിരിക്കുകയാണ്.

പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ഗ്ലോവ് ജേതാവ് കൂടിയായിരുന്നു ഹൃതിക് തിവാരി.

 

ഒരു വർഷ കരാറിലാണ് താരം ഒഡിഷയിലെത്തുക. പിന്നീട് ഈയൊരു കരാർ ദീർഘകാല ബന്ധമായി മാറ്റാൻ കഴിയുന്നതാണ്. അല്ലെങ്കിൽ ഒഡീഷയ്ക്ക് ഈയൊരു കരാർ നിരസിക്കാനുള്ള അവകാശവും ഉടമ്പടിയിൽ ഉണ്ട്.

ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഒട്ടേറെ ഐഎസ്എൽ ക്ലബ്ബുകൾ താരത്തിന്റെ സേവനത്തിനായി രംഗത്തുണ്ടായിരുന്നു. ഒരു നിമിഷം താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ ഒഡിഷ എഫ്സിയുടെ പരിശീലികനായ ടിജി പുരുഷോത്തമനും ടെക്നിക്കൽ അസിസ്റ്റന്റ് ജോയ് ഗബ്രിയലും, കഴിഞ്ഞ ദിവസം ഹൃതികുമായി നടന്ന ഫോൺ കോളിന് ശേഷമാണ് താരം ഒഡിഷയിലെത്താൻ തയ്യാറായത്. സാരം പറയുകയാണേൽ വെറും 12 മണിക്കൂർ കൊണ്ടാണ് താരം ഒഡിഷയുമായി കരാറിലെത്തിയത്.

സായി ഗുവാഹത്തിയിൽ നിന്നുമായിരുന്നു താരം എഫ്സി ഗോവയുടെ യൂത്ത് ഡെവലപ്പ്മെന്റിലെത്തിയത്. തുടർന്ന് മികച്ച പ്രകടനം മൂലം താരം ഗോവയുടെ മെയിൻ ടീമിലേക്ക് യോഗ്യത നേടുകയായിരുന്നു.

2021ൽ ഗോവയുടെ മെയിൻ ടീമിലെത്തിയ താരത്തിന്, 2024-25 സീസൺ വരെ ടീമിൽ വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് അങ്ങോട്ട് താരം ഗോവയുടെ ഫസ്റ്റ് ചോയ്സ് കീപ്പറായി മാറുന്നതാണ് കാണാൻ സാധിച്ചത്.

ഈയൊരു ട്രാൻസ്ഫർ വിൻഡോയിലെ ഒഡിഷയുടെ എട്ടാം സൈനിങ്ങാണിത്. ഇതിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ഗോൾകീപ്പറായ സച്ചിന് സുരേഷിനെയും ഒഡിഷ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഹൃതിക് തിവാരിക്ക് ആദ്യ ഇലവൻ ഇടം ലഭിക്കുമോ എന്ന് നോക്കി കാണേണ്ടതാണ്.

Summary:- Odisha FC have completed the signing of FC Goa goalkeeper Hrithik Tiwari ahead of the 2026/27 ISL season. The Golden Glove winner joins on a one-year deal, with Odisha strengthening their goalkeeping department after previously signing Kerala Blasters goalkeeper Sachin Suresh.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply