മുൻ ബ്ലാസ്റ്റേഴ്‌സ് താരം പ്രീതം കോട്ടൽ ഇനി ശ്രീനിധി ഡെക്കാനിൽ
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം പ്രീതം കോട്ടൽ, 2026/27 സീസൺ മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ ലീഗ് ക്ലബ്ബായ ശ്രീനിധി ഡെക്കാനിൽ ചേർന്നിരിക്കുകയാണ്. പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ട് വർഷ കരാറിലാണ് താരം ശ്രീനിധി ഡെക്കാനിലെത്തുന്നത്. ഇനി അഥവാ ശ്രീനിധി ഡെക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ ലഭിക്കുകയാണേൽ, താരത്തിന്റെ കരാർ ഓട്ടോമാറ്റികിലി പുതുക്കുന്നതാണ്.

കഴിഞ്ഞ സീസണിൽ താരം ചെന്നൈന് എഫ്സിക്ക് വേണ്ടിയായിരുന്നു കളിച്ചത്. എന്നാൽ ചെന്നൈക്ക് വേണ്ടി കാര്യമായിയൊന്നും താരത്തിന് ചെയ്യാൻ സാധിച്ചിരുന്നില്ല.
ഇന്ത്യയിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ് പ്രീതം കോട്ടൽ. 2023-25 സീസണിലാണ് പ്രീതം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത്. 33 മത്സരങ്ങളിൽ നിന്ന് ഒരു അസ്സിസ്റ്റ് താരം ബ്ലാസ്റ്റേഴ്‌സിനായി നേടിയിട്ടുണ്ട്.

2024-25 സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് പ്രീതം ബ്ലാസ്റ്റേഴ്‌സ് വിട്ടത്. യുവ താരമായ ബികാശ് യുമ്നാമുമായുള്ള സ്വാപ്പ് ഡീലിലാണ് താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.
സാധാരണ നിലയിൽ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിന് സെന്റർ ബാക്കായും ഡിഫെൻസീവ് മിഡ്‌ഫീൽഡറായും കളിക്കാൻ കേൾപ്പുണ്ട്.
ഐഎസ്എൽ ലക്ഷ്യംവെച്ച് ശ്രീനിധി ഡെക്കാൻ
അടുത്ത സീസണിൽ ഇന്ത്യൻ ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കി ഐഎസ്എലിലേക്കുള്ള പ്രൊമോഷൻ ലക്ഷ്യംവെച്ചാണ് ശ്രീനിധി ഡെക്കാൻ ഇറങ്ങുന്നത്. ഇതിന് മുന്നോടിയായി വമ്പൻ ഇടപാടുകളാണ് ശ്രീനിധി ഡെക്കാൻ ട്രാൻസ്ഫർ വിൻഡോയിൽ കാഴ്ച്ചവെക്കുന്നത്.
നിലവിൽ പ്രീതം കോട്ടലിന് പുറമെ ഐഎസ്എൽ എക്സ്പീരിയൻസ്ഡ് താരങ്ങളായ നിഷു കുമാർ, ജെറി തുടങ്ങിയ താരങ്ങളെ ശ്രീനിധി ഡെക്കാൻ അടുത്ത സീസണിലേക്കായി സ്വന്തമാക്കി കഴിഞ്ഞു. അതോടൊപ്പം അഭ്യൂഹങ്ങൾ പ്രകാരം മികച്ച വിദേശ സൈനിങ്ങുകളും ക്ലബ് ഉടൻ പൂർത്തിയാക്കും.
രണ്ട് തവണ ഇന്ത്യൻ ഫുട്ബോൾ ലീഗ് റണ്ണർ അപ്പുകളായ ശ്രീനിധി ഡെക്കാൻ, കഴിഞ്ഞ സീസണിൽ 15 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.
Summary:- Former Kerala Blasters defender Pritam Kotal has joined Sreenidi Deccan ahead of the 2026/27 season on a two-year contract. His deal will reportedly be automatically extended if Sreenidi Deccan earns promotion to the Indian Super League. The experienced defender spent the previous season with Chennaiyin FC and had represented Kerala Blasters between 2023 and 2025.
Discover more from Footy Times
Subscribe to get the latest posts sent to your email.