“ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി ഞങ്ങൾക്ക് വിജയിക്കണം”; പ്രതീക്ഷകൾ കൈവിടാതെ പോർച്ചുഗീസ് പരിശീലകൻ

2026 ലോകകപ്പിന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ആരാധക പ്രതിക്ഷക്കൊത്ത പ്രകടനമല്ല പോർച്ചുഗലിന്റെ ഭാഗത്ത്‌ നിന്ന് കാണാൻ കഴിഞ്ഞത്. ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മത്സരങ്ങൾ നിന്ന് രണ്ട് പോയിന്റുകൾ നേടി, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ ഫിനിഷ് ചെയ്തത്.

പോർച്ചുഗൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തുവെങ്കിലും കിരീടം നേടുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് പോർച്ചുഗീസ് പരിശീലകൻ റോബർട്ടോ മാർട്ടിനെസ്.

 

 

ഈയൊരു കിരീടം മരണ്ണപ്പെട്ട പോർച്ചുഗീസ് മുന്നേറ്റ താരം ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി നേടണമെന്ന ആഗ്രഹം കൂടി പങ്കുവെച്ചിരിക്കുകയാണ് പരിശീലകൻ റോബർട്ടോ മാർട്ടിനെസ്.

“തീർച്ചയായും എല്ലാ ദിവസവും ബുദ്ധിമുട്ടാണ്. ഞങ്ങൾ പരിശീലനം നടത്തുമ്പോൾ, ഡിയോഗോ ജോട്ട ഞങ്ങളുടെ ഓർമ്മകളിലേക്ക് തിരിച്ചുവരുന്ന നിമിഷങ്ങൾ എപ്പോഴും ഉണ്ടാകും,” അദ്ദേഹം പറഞ്ഞു.

“വാർഷികം പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ളതായിരിക്കണമെന്ന് ഞാൻ പറയില്ല. അതൊരു ചെറിയ ആഘോഷമാണെന്ന് ഞാൻ പറയും. ഡിയോഗോ ജോട്ടയെ ആദരിക്കണമെന്ന് ഞാൻ കരുതുന്നു. ഈ ടീമിൽ ഞങ്ങൾ ആരംഭിച്ചതെല്ലാം അദ്ദേഹത്തിൽ നിന്നാണ് ആരംഭിച്ചതെന്ന് ഓർക്കേണ്ട ഒരു നിമിഷമാണിതെന്ന് ഞാൻ കരുതുന്നു.“

 

 

ALSO READ:-

”ഞങ്ങൾ അദ്ദേഹത്തോടൊപ്പം നേഷൻസ് ലീഗ് നേടി. ഞങ്ങൾക്കുള്ള ഏറ്റവും വലിയ ഉത്തേജനത്തിന്റെ അടയാളവും വെളിച്ചവുമാണ് അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തിന് വേണ്ടി ലോകകപ്പ് നേടാൻ ആഗ്രഹിക്കുന്നു”, മാർട്ടിനെസ് കൂട്ടിച്ചേർത്തു.

ഡിയോഗോ ജോട്ടയുടെ ഒന്നാം ചരമവാർഷികത്തോട് അടുക്കുകയാണ്. ജൂലൈ 3നാണ് സ്പെയിനിൽ വെച്ച് നടന്ന കാർ അപകടത്തിൽ ഡിയോഗോ ജോട്ട മരണ്ണപ്പെടുന്നത്. ജോട്ടയോടൊപ്പം സഞ്ചരിച്ചിരുന്നു സഹോദരൻ ആൻഡ്രേ സിൽവയും ഈയൊരു അപകടത്തിൽ മരണ്ണപ്പെട്ടിരുന്നു.

 

 

2026 ലോകകപ്പ് സ്‌ക്വാഡിൽ പോർച്ചുഗൽ ആദര സൂചകമായി ഡിയോഗോ ജോട്ടയുടെ പേരും ഉൾപ്പെടുത്തിയിരുന്നു. അതോടൊപ്പം താരങ്ങൾ കളിക്കുമ്പോൾ സ്മാരക സൂചകമായി ഡിയോഗോ ജോട്ടയുടെ പേരുള്ള ആംബാൻഡ് ധരിച്ചാണ് കളിക്കാറുള്ളത്.

എന്തിരുന്നാലും പരിശീലകൻ പറഞ്ഞത് പോലെ, ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി പോർച്ചുഗൽ കിരീടം നേടുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

 

നോക്ക്ഔട്ടിൽ പോർച്ചുഗൽ-ക്രൊയേഷ്യ പോര്

 

2026 ലോകക്കപ്പിലെ റൗണ്ട് ഓഫ് 32വിൽ പോർച്ചുഗൽ കരുത്തന്മാരായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം ജൂലൈ നാലിന് പുലർച്ചെ 4:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

ഈയൊരു മത്സരത്തിൽ തോൽക്കുന്ന ടീം ലോകകപ്പിൽ നിന്ന് പുറത്താവുന്നതാണ്. ഗ്രൂപ്പ്‌ സ്റ്റേജിൽ രണ്ട് ജയവും ഒരു തോൽവിയും ഏറ്റുവാങ്ങിയാണ് ക്രൊയേഷ്യ വരുന്നത്.

മറുഭാഗതത്ത് രണ്ട് സമനിലയും ഒരു ജയവുമാണ് പോർച്ചുഗലിന് നേടാൻ കഴിഞ്ഞത്. അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക മോഡ്രിച്ചും തന്നെയാണ് ഈയൊരു മത്സരത്തിൽ ഏറ്റവുമധികം നോക്കി കാണുന്ന രണ്ട് താരങ്ങൾ.

നിലവിൽ രണ്ട് ടീമിന്റെയും ഫുൾ സ്‌ക്വാഡ് ഈയൊരു മത്സരത്തിനായി ലഭ്യമാണ്. ജയിക്കുന്ന ടീമിന് റൗണ്ട് ഓഫ് 16ൽ സ്പെയിനിനെയോ ഓസ്ട്രിയെയോ നേരിടാം.

Summary:- Despite the underwhelming performances, head coach Roberto Martínez remains confident that Portugal can win the World Cup. He also expressed the team’s desire to lift the trophy in honor of the late Portuguese forward Diogo Jota, saying it would be a fitting tribute to his memory.


Discover more from Footy Times

Subscribe to get the latest posts sent to your email.

Diogo jotaFIFA world cupFIFA World Cup 2026PortugalRoberto Martinez
Comments (0)
Add Comment