എംബാപ്പെയല്ല, ഫ്രാൻസിന്റെ പ്രധാന താരം മറ്റൊരാൾ; അഭിപ്രായവുമായി തിയറി ഹെൻറി

2026 ലോകകപ്പിൽ സ്വിഡനെ പരാജയപ്പെടുത്തി ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ബുധനാഴ്ച നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ സ്വിഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്.

 

 

ഫ്രാൻസിന് വേണ്ടി ക്യാപ്റ്റൻ കൈലിയൻ എംബാപ്പെ രണ്ട് ഗോളും ബാർകോള ഒരു ഗോളും നേടി. മത്സരത്തിലെ ഗംഭീര പ്രകടനം മൂലം എംബാപ്പെ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.

 

 

MOTM എംബാപ്പെയാണേലും ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ബയേൺ മ്യൂണിക്കിന്റെ മൈക്കൽ ഒലിസെയായിരുന്നു. ഇതോടെ നിലവിൽ ഫ്രാൻസ് സ്‌ക്വാഡിൽ എംബാപ്പെയേക്കാൾ പ്രധാന താരം മൈക്കൽ ഒലിസെയാണെന്ന അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുൻ ഫ്രാൻസ് ദേശിയ ടീം താരം തിയറി ഹെൻറി.

 

 

“എംബാപ്പെ തന്നെയായിരിക്കും എപ്പോഴും ഏറ്റവും മൂല്യമുള്ള താരം. എന്നാല്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട താരം മൈക്കല്‍ ഒലീസെയാണ്.” എന്നാണ് ഹെനറി പറഞ്ഞത്.

ALSO READ:-

 

“കളിയെക്കുറിച്ചുള്ള അവന്റെ ധാരണ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. കാര്യങ്ങൾ അവന്റെ പ്രതീക്ഷകൾക്കനുസരിച്ച് നടന്നില്ലെങ്കിൽ, എല്ലാം വളരെ വ്യക്തമായും വേഗത്തിലും അയാൾ മനസ്സിലാക്കും.“

”എന്തൊരു കളിക്കാരനാണ് അദ്ദേഹം. അവനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. മികച്ച പ്രകടനമാണ് അദ്ദേഹം പരിശീനത്തിനിടയിൽ കാഴ്ചവെക്കാർ. ഈയാൾ മറ്റൊരു ഗ്രഹത്തിൽ നിന്നുമാണ്. അവൻ വ്യത്യസ്തനാണ്.” എന്നും ഹെനറി കൂട്ടിചേർത്തു.

 

 

ഫ്രാൻസിന്റെ അണ്ടർ 21 ടീമിൽ കളിക്കുമ്പോഴയായിരുന്നു ഹെനറിയുടെ കീഴിൽ ഒലിസെ കളിച്ചിരുന്നത്.

 

ലോകകപ്പിൽ നിറഞ്ഞാടി മൈക്കൽ ഒലിസെ

 

2026 ലോകകപ്പിൽ ഗംഭീര ഫോമിലാണ് ഫ്രാൻസ് മുന്നേറ്റ താരം മൈക്കൽ ഒലിസെ. സ്വിഡനെ 3-0 തോൽപ്പിച്ച മത്സരത്തിൽ രണ്ട് അസ്സിസ്റ്റുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ലോകകപ്പിൽ ഇതോടകം അഞ്ച് അസ്സിസ്റ്റുകൾ നേടിയിട്ടുണ്ട് ഒലിസെ. നിലവിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ താരമാണ് ഒലിസെ. ഗ്രൂപ്പ്‌ സ്റ്റേജിലെ ഫിഫ പവർ റാങ്കിങ്ങിൽ ക്രീയേറ്റീവ് വിഭാഗത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു താരം.

 

 

സാധാരണ ബയേൺ വേണ്ടി കളിക്കുമ്പോൾ ഒലിസെ റൈറ്റ് വിങ്ങിലാണ് കളിക്കാറുള്ളത്. എന്നാൽ ഫ്രാൻസ് ദേശിയ ടീമിന് വേണ്ടി അറ്റാക്കിങ് മിഡ്‌ഫീൽഡറായാണ് ഒലിസെ കളിക്കുന്നത്.

ഇത് എംബാപ്പെയുമായി കൂടുതൽ ഐക്യം ഉണ്ടാക്കുകയും കൂടുതൽ ഗോൾ നേടാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്തിരുന്നാലും ലോകകപ്പിൽ ഇനി വരാൻ പോവുന്ന മത്സരങ്ങളിലും താരം ഇതേ പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Summary:- France advanced to the 2026 FIFA World Cup Round of 16 after defeating Sweden 3-0 in the Round of 32. Captain Kylian Mbappé scored twice and earns the Man of the Match award. Despite Mbappé’s performance, former France star Thierry Henry believes Bayern Munich winger Michael Olise is currently France’s most important player


Discover more from Footy Times

Subscribe to get the latest posts sent to your email.

FIFA world cupFIFA World Cup 2026Mbappemichael OliseThierry Henry
Comments (0)
Add Comment