മെസ്സിയുടെ അർജന്റീനയ്ക്ക് മുന്നിൽ സ്വിസ് വെല്ലുവിളി; സാധ്യത ഇലവൻ ഇങ്ങനെ…

2026 ലോകകപ്പിലെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന-സ്വിറ്റ്സർലാൻഡിനെ നേരിടും. ജൂലൈ 12 ഞായറാഴ്ച രാവിലെ 6:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

റൗണ്ട് ഓഫ് 16ൽ ഈജ്പ്തിനോടുള്ള 3-2ന്റെ വമ്പൻ തിരിച്ചു വരവിനൊടുവിലാണ് അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മറുഭാഗത്ത് വമ്പന്മാരായ കൊളമ്പിയെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാജയപ്പെടുത്തിയാണ് സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

ടൂർണമെന്റിൽ ഇതുവരെ കളിച്ച എല്ലാ മത്സരവും വിജയിച്ചാണ് അർജന്റീന വരുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇത് ഒമ്പതാം തവണയാണ് അർജന്റീന ക്വാർട്ടർ ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. മറുഭാഗത്ത് 1954ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെയാണ് സ്വിറ്റ്സർലാൻഡും വരുന്നത്.

ഇതിന് മുൻപ് മൂന്ന് തവണയാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. ഈ മൂന്നിലും അർജന്റീന വിജയിക്കുകയായിരുന്നു.

 

അർജന്റീന ടീം അപ്ഡേറ്റ്

 

റൗണ്ട് ഓഫ് 16 കളിച്ച മത്സരത്തിൽ നിന്നും മാറ്റങ്ങളുമായിയായിരിക്കും അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കലോണി ഇറക്കുക. ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം ലഭിച്ച ജൂലിയൻ അൽവാരസിന് കാര്യമായൊന്നും കാഴ്ച്ചവെക്കാൻ സാധിച്ചില്ല. പകരം ലൗട്ടാരോ മാർട്ടിനെസ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും.

 

 

ALSO READ:-

ഇനി മധ്യനിരയിലേക്ക് വരുകയാണേൽ ലിയാൻഡ്രോ പരേഡെസിന് സ്ഥാനം നഷ്ടമാവും. പകരം തിയാഗോ അൽമാഡ ടീമിലേക്ക് തിരിച്ചെത്തും. ഇതോടെ എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം മധ്യനിരയിൽ അൽമാഡ കളിക്കും.

 

 

അതോടൊപ്പം ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ടാഗ്ലിയാഫിക്കോയ്ക്ക് പകരം ഫാക്കുൻഡോ മദീന ടീമിലേക്ക് തിരിച്ചെത്തും. മറ്റ് പൊസിഷനിലേക്ക് നോക്കുകയാണേൽ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.

അർജൻ്റീനയുടെ സാധ്യത ഇലവൻ (4-4-2): എമിലിയാനോ മാർട്ടിനെസ്, മോളിന, റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, മദീ, ഡി പോൾ, മാക് അലിസ്റ്റർ, ഫെർണാണ്ടസ്, അൽമാഡ, മെസ്സി, ലൗട്ടാരോ മാർട്ടിനെസ്.

 

സ്വിറ്റ്സർലാൻഡ് ടീം അപ്ഡേറ്റ്

 

യുവ താരം ജോഹാൻ മൻസാംബിക്ക് പരിക്കേറ്റത് സ്വിറ്റ്സർലാൻഡിനെ സംബന്ധിച്ചു വമ്പൻ തിരിച്ചടയാണ് നൽക്കുന്നത്. കൊളമ്പിയക്കെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ അഭാവം ടീമിനെ വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു.

 

 

മൻസാംബിക്ക് പകരം ആർഡൺ ജഷാരിയായിരുന്നു കൊളമ്പിയക്കെതിരെ ആദ്യ ഇലവനിൽ കളിച്ചത്. എന്നാൽ അർജന്റീനയ്ക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് പകരം ജിബ്രിൽ സോ ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യത.

അതോടൊപ്പം റൂബൻ വർഗാസ് ലെഫ്റ്റ് വിങ്ങിലേക്ക് തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിൽ ലെഫ്റ്റ് വിങ് കളിച്ച ഡാൻ എൻഡോയെ റൈറ്റ് വിങ്ങിലായിരിക്കും അർജന്റീനയ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കുക. റൈറ്റ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന സക്കറിയയ്ക്ക് പകരം സിൽവാൻ വിഡ്മർ ടീമിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്.

 

 

സ്വിറ്റ്സർലൻഡ് സാധ്യത ഇലവൻ (4-3-3): കോബെൽ, വിഡ്മർ, അകാൻജി, എൽവേദി, റോഡ്രിഗസ്, സോവ്, ക്സാക്ക, ഫ്രൂലർ, എൻഡോയെ, എംബോലോ, വർഗാസ്.

Summary:- Argentina face unbeaten Switzerland in the final quarter-final of the 2026 FIFA World Cup on Sunday (IST 6:30 AM). While Argentina arrive after a dramatic 3-2 comeback win over Egypt, Switzerland booked their place by defeating Colombia on penalties. Lionel Scaloni is expected to make a few changes, including the return of Lautaro Martínez, as both sides battle for a place in the semi-finals.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaFIFA world cupFIFA World Cup 2026Switzerland
Comments (0)
Add Comment