അലാവെസിനെ കീഴടക്കി ബാഴ്‌സലോണ
ലാ ലിഗയിൽ ഡിപോർട്ടീവോ അലാവെസിനെതിരെ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ബാഴ്‌സലോണ 3-0 ന് വിജയം നേടി.
ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിയ ലെവൻഡോവ്സ്കി ബാഴ്‌സയുടെ വിജയശിൽപിയായി.
ഏഴാം മിനിറ്റിൽ റഫിഞ്ഞ നൽകിയ ഫ്രീകിക്ക് ലെവൻഡോവ്സ്കി ഹെഡ് ചെയ്ത് വലയിലെത്തിച്ചു (1-0). 22-ാം മിനിറ്റിൽ വീണ്ടും റഫിഞ്ഞയുടെ പാസിൽ നിന്ന് ലെവൻഡോവ്സ്കി രണ്ടാം ഗോൾ നേടി (2-0).
32-ാം മിനിറ്റിൽ എറിക് ഗാർസിയ നൽകിയ പാസ് ലെവൻഡോവ്സ്കി ഗോളാക്കി മാറ്റി ഹാട്രിക്ക് പൂർത്തിയാക്കി (3-0).
ഈ വിജയത്തോടെ 24 പോയിൻ്റുമായി ബാഴ്‌സലോണ ലീഗിൽ ഒന്നാമതെത്തി. 21 പോയിൻ്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.
Discover more from
Subscribe to get the latest posts sent to your email.