Footy Times

കോപ്പ ഡെൽ റേ : നാലടിച്ച് ബാർസ

0

കോപ്പ ഡെൽ റേ റൗണ്ട് ഓഫ് 32 ൽ ബർബസ്‌ട്രോവിനെതിരെ എതിരില്ലാത്ത നാല് ഗോൾ വിജയം നേടി ബാർസലോണ. ഗോൾ കീപ്പർ ഷെസ്നി അരങ്ങേറിയ മത്സരത്തിൽ പരിക്കുമാറിയ പ്രതിരോധ താരം റൊണാൾഡ് അരാഹോ ആദ്യ ഇലവനിൽ മടങ്ങിയെത്തി. ബാർസക്കായി ലെവൻഡോസ്കി ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റു രണ്ട് ഗോളുകൾ എറിക് ഗാർസിയ , പാബ്ലോ ടോറെ എന്നിവർ നേടി. മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ടോണി ഫെർണാണ്ടസ് (പതിനാറ് വയസ്സ്) ബാർസക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി. ടൂർണമെൻ്റിലെ മറ്റൊരു മത്സരത്തിൽ അൽമേരിയ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സേവിയ്യയെ തകർത്തു.


Discover more from

Subscribe to get the latest posts sent to your email.