Footy Times

ആൻഫീൽഡിൽ ബലാബലം

0

ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ആൻഫീൽ വച്ച് നടന്ന മത്സരത്തിൽ ഇരു ടീമും രണ്ടു ഗോൾ വീതം നേടി.

അതിശക്തമായ മഞ്ഞുവീഴ്ച കാരണം മാറ്റിവെക്കാൻ ഇരുന്ന മത്സരം അവസാന നിമിഷമാണ് കളിക്കാമെന്ന് തീരുമാനിക്കുന്നത്. തുടക്കം മുതലേ ലിവർപൂൾ മുന്നേറ്റതാരങ്ങൾ മാഞ്ചസ്റ്റർ ഗോൾകീപ്പർ ആന്ദ്രേ ഓനാനയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഗോൾഡ്ഹിതമായ ആദ്യ പകുതിക്കുശേഷം 52ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ബ്രൂണോ ഫെർണാണ്ടസ് നൽകിയ പാസിൽ നിന്നും താരമെടുത്ത ഷോട്ട് ലിവർപൂൾ വല കുലുക്കിയപ്പോൾ ആൻഫീൽഡ് നിശബ്ദമായി. ഏറെ വൈകാതെ സമാനമായ ഒരു ഗോളിലൂടെ ലിവർപൂൾ ഒപ്പമെത്തി, മക്കാലിസ്റ്ററിൻ്റെ പാസിൽ ഗാക്ക്പോയാണ് യുണൈറ്റഡിൻ്റെ വലയിൽ ബോളെത്തിച്ചത്. പത്ത് മിനിറ്റുകൾക്കകം ലിവർപൂൾ ലീഡെടുത്തു, ഡിലിറ്റിൻ്റെ കയ്യിൽ ബോൾ തട്ടിയതിന് ലഭിച്ച പെനാൽറ്റി സലാഹ് വലയിലെത്തിച്ചു.

ഗോളിന് തൊട്ടു പിന്നാലെ കോബി മൈനുവിനെ പിൻവലിച്ച് ഗർനാച്ചോയെ കളത്തിലിറക്കിയ കോച്ച് റൂബൻ അമോറിമിൻ്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു പിന്നീടങ്ങോട്ട്. നിരന്തരം ലിവർപൂൾ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച ഗർനാച്ചോ 80ാം മിനുട്ടിൽ അമാദ് നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മത്സരത്തിന്റെ അവസാന സെക്കൻഡിൽ വിജയഗോൾ നേടാൻ ഹാരി മഗ്വയറിന് സുവർണ്ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പറന്നു.


Discover more from

Subscribe to get the latest posts sent to your email.