2026 ലോകകപ്പിൽ സെനഗലിനെ തോൽപിച്ച് റൗണ്ട് ഓഫ് 16 യോഗ്യത നേടിയിരിക്കുകയാണ് ബെൽജിയും. ആവേശക്കരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ ജയം.
രണ്ട് ഗോളുകൾക്ക് പിറകിൽ പോയതിന് ശേഷമാണ് ബെൽജിയത്തിന്റെ ഗംഭീര തിരിച്ചുവരവ്. ബെൽജിയത്തിനായി യൂറി ടീലിസ്മാൻ രണ്ട് ഗോളും റൊമേലു ലുക്കാക്കു ഒരു ഗോളും നേടിയപ്പോൾ, സെനഗലിനായി ഹബീബ് ദിയാരയും ഇസ്മായില സാറും ഓരോ ഗോൾ വീതം നേടി.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചിരുന്ന സെനഗൽ 24ആം മിനുറ്റിൽ തന്നെ ഹബീബ് ദിയാരയുടെ ഗോളിലൂടെ ലീഡ് നേടുകയായിരുന്നു.
പിന്നീട് മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇസ്മായില സാറിലൂടെ ലീഡ് രണ്ടാക്കുകയായിരുന്നു.
ഇതിന് ശേഷം ബെൽജിയത്തിന്റെ വമ്പൻ ആക്രമണ ഫുട്ബോളാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 85ആം മിനുറ്റിൽ പകരക്കാരനായി വന്ന് റൊമേലു ലുക്കാക്കു ഗോൾ നേടി ബെൽജിയത്തിന്റെ സാധ്യതകൾ സജീവമാക്കി.
ALSO READ:-
തൊട്ട് പിന്നാലെ രണ്ട് മിനിറ്റുകൾക്ക് ശേഷം 89ആം മിനുറ്റിൽ യൂറി ടീലിസ്മാനിന്റെ ഗോളിലൂടെ സമനിലയിൽ പിരിഞ്ഞു. ലീയാൻഡ്രോ ട്രോസാർഡ് നൽകിയ ഗംഭീര ക്രോസ്സ് ബോക്സിനുള്ളിൽ ശക്തമായ ഹെഡിലൂടെ ഗോൾ നേടുകയായിരുന്നു താരം.
തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. എന്നാൽ 120-ാം മിനിറ്റിൽ കളി മാറി. ബെൽജിയം മുന്നേറ്റം തടയുന്നതിനിടെ ബോക്സിൽ വെച്ച് ലമീൻ കമാറ ടീലിസ്മാനെ ഫൗൾ ചെയ്തു.
ഒട്ടേറെ നേരത്തെ വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി വിധിക്കുകയും , ടീലിസ്മാൻ തന്നെ പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ സെനഗലിന്റെ വിധി കുറിക്കപ്പെട്ടു.
റൗണ്ട് ഓഫ് 16ൽ ബെൽജിയത്തിന് എതിരാളിയാര്?
സെനഗലിനെ തോൽപ്പിച്ച് റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ബെൽജിയം. ഇനി റൗണ്ട് ഓഫ് 16ൽ യുഎസ്എയെയാണ് ബെൽജിയം നേരിടുക.
വ്യാഴാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ബോസ്നിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് യുഎസ്എ റൗണ്ട് ഓഫ് 16 യോഗ്യത ഉറപ്ലിച്ചത്.
യുഎസ്എയിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ജൂലൈ ഏഴ് പുലർച്ചെ 5:30ക്കാണ് കിക്ക്ഓഫ്.
Summary :- Belgium came from 2-0 down to beat Senegal 3-2 and qualify for the 2026 FIFA World Cup Round of 16. Youri Tielemans scored twice, while Romelu Lukaku completed the dramatic comeback with a late winner.
Discover more from Footy Times
Subscribe to get the latest posts sent to your email.