Footy Times
The Beautiful Game, Beautifully Told

അവസാന മൂന്ന് മിനുറ്റിൽ രണ്ട് ഗോൾ, എക്സ്ട്രാ ടൈമിൽ പെനാൽറ്റി ഗോളിൽ വിജയം; പ്രീ ക്വാർട്ടർ യോഗ്യത നേടി ബെൽജിയം

0

‎2026 ലോകകപ്പിൽ സെനഗലിനെ തോൽപിച്ച് റൗണ്ട് ഓഫ് 16 യോഗ്യത നേടിയിരിക്കുകയാണ് ബെൽജിയും. ആവേശക്കരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ ജയം.

‎രണ്ട് ഗോളുകൾക്ക് പിറകിൽ പോയതിന് ശേഷമാണ് ബെൽജിയത്തിന്റെ ഗംഭീര തിരിച്ചുവരവ്. ബെൽജിയത്തിനായി യൂറി ടീലിസ്മാൻ രണ്ട് ഗോളും റൊമേലു ലുക്കാക്കു ഒരു ഗോളും നേടിയപ്പോൾ, സെനഗലിനായി ഹബീബ് ദിയാരയും ഇസ്മായില സാറും ഓരോ ഗോൾ വീതം നേടി.

 

‎മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചിരുന്ന സെനഗൽ 24ആം മിനുറ്റിൽ തന്നെ ഹബീബ് ദിയാരയുടെ ഗോളിലൂടെ ലീഡ് നേടുകയായിരുന്നു.

‎പിന്നീട് മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇസ്മായില സാറിലൂടെ ലീഡ് രണ്ടാക്കുകയായിരുന്നു.

‎ഇതിന് ശേഷം ബെൽജിയത്തിന്റെ വമ്പൻ ആക്രമണ ഫുട്ബോളാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 85ആം മിനുറ്റിൽ പകരക്കാരനായി വന്ന് റൊമേലു ലുക്കാക്കു ഗോൾ നേടി ബെൽജിയത്തിന്റെ സാധ്യതകൾ സജീവമാക്കി.

 

Belgium

 

ALSO READ:-

‎തൊട്ട് പിന്നാലെ രണ്ട് മിനിറ്റുകൾക്ക് ശേഷം 89ആം മിനുറ്റിൽ യൂറി ടീലിസ്മാനിന്റെ ഗോളിലൂടെ സമനിലയിൽ പിരിഞ്ഞു. ലീയാൻഡ്രോ ട്രോസാർഡ് നൽകിയ ഗംഭീര ക്രോസ്സ് ബോക്സിനുള്ളിൽ ശക്തമായ ഹെഡിലൂടെ ഗോൾ നേടുകയായിരുന്നു താരം.

‎തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. എന്നാൽ 120-ാം മിനിറ്റിൽ കളി മാറി. ബെൽജിയം മുന്നേറ്റം തടയുന്നതിനിടെ ബോക്സിൽ വെച്ച് ലമീൻ കമാറ ടീലിസ്മാനെ ഫൗൾ ചെയ്തു.

 

senegal

‎ഒട്ടേറെ നേരത്തെ വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി വിധിക്കുകയും , ടീലിസ്മാൻ തന്നെ പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ സെനഗലിന്റെ വിധി കുറിക്കപ്പെട്ടു.

റൗണ്ട് ഓഫ് 16ൽ ബെൽജിയത്തിന് എതിരാളിയാര്?

‎സെനഗലിനെ തോൽപ്പിച്ച് റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ബെൽജിയം. ഇനി റൗണ്ട് ഓഫ് 16ൽ യുഎസ്എയെയാണ് ബെൽജിയം നേരിടുക.

 

Belgium

‎വ്യാഴാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ബോസ്നിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് യുഎസ്എ റൗണ്ട് ഓഫ് 16 യോഗ്യത ഉറപ്ലിച്ചത്.

‎യുഎസ്എയിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ജൂലൈ ഏഴ് പുലർച്ചെ 5:30ക്കാണ് കിക്ക്ഓഫ്‌.

Summary :- Belgium came from 2-0 down to beat Senegal 3-2 and qualify for the 2026 FIFA World Cup Round of 16. Youri Tielemans scored twice, while Romelu Lukaku completed the dramatic comeback with a late winner.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply