ലോകകപ്പിൽ നാളെ പോർച്ചുഗൽ-ക്രൊയേഷ്യ യുദ്ധം; തോൽക്കുന്നവർ പുറത്തേക്ക്, സാധ്യത ഇലവൻ ഇങ്ങനെ
ലോകകപ്പിൽ നാളെ റൗണ്ട് ഓഫ് 32വിൽ പോർച്ചുഗൽ-ക്രൊയേഷ്യ വാശിയേറിയ പോരാട്ടം. കാനഡയിലെ ടോറന്റോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 4:30ക്കാണ് കിക്ക്ഓഫ്.
റയൽ മാഡ്രിഡിൽ സ്നേഹിതന്മാരായക്രിസ്റ്റ്യാനോ റൊണാൾഡോയും ലുക്കാ മോഡ്രിച്ചും നേർക്കുനേർ വരുന്ന മത്സരമെന്ന പ്രത്യേകത കൂടിയുണ്ട് ഈയൊരു മത്സരത്തിൽ.
ഗ്രൂപ്പ് സ്റ്റേജിലെ ഗ്രൂപ്പ് കെയിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ ഫിനിഷ് ചെയ്തിരുന്നത്. ആദ്യ മത്സരത്തിൽ കോംഗോനോട് 1-1സമനിലയും രണ്ടാം മത്സരത്തിൽ ഉസ്ബേകിസ്ഥാനോട് 5-0തിനും ജയിക്കുയും മൂന്നാം മത്സരത്തിൽ കൊളമ്പിയനോട് 0-0 സമനിലയിൽ പിരിയുകമായിരുന്നു പോർച്ചുഗൽ.
മറുഭാഗത്ത് ഗ്രൂപ്പ് സ്റ്റേജിൽ ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങേണ്ടി വന്ന് ദൈനിയാ തോൽവിക്ക് ശേഷം ഘാനയെയും പനാമയെയും തോൽപ്പിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ക്രൊയേഷ്യ ഫിനിഷ് ചെയ്തത്.
സ്‌ക്വാഡ് അപ്ഡേറ്റ്
നിലവിൽ പോർച്ചുഗൽ സ്‌ക്വാഡിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന് ഫുൾ ടീം തന്നെ ലഭ്യമായിട്ടുണ്ട്.
കൊളമ്പിയക്കെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ റുബൻ നെവസിന് പകരം ജോവോ നെവസ് തിരിച്ച് ഇലവനിലേക്ക് എത്താനാണ് സാധ്യത. ജോവോക്കൊപ്പം വിറ്റിൻഹയും ബ്രൂണോ ഫെർണാണ്ടസുമായിരിക്കും മധ്യനിരയിൽ കളിക്കുക.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പോർച്ചുഗലിന്റെ വിങ്ങുകളിൽ കളിച്ച പെഡ്രോ നെറ്റോയും ജോവോ ഫെലിക്സും ക്രൊയേഷ്യക്കെതിരെയും ആദ്യ ഇലവനിൽ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരിക്കും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നത്.

റൂബൻ ഡയസ്, റെനാറ്റോ വീഗയ്‌ക സെന്റർ ബാക്ക് താരങ്ങൾക്കൊപ്പം ജോവോ കാൻസലോയും നുനോ മെൻഡെസുമാണ് പ്രതിരോധത്തിലുണ്ടാക്കുക്ക. ഡിയോഗോ കോസ്റ്റയായിരിക്കും ഗോൾ വലയിൽ.
ALSO READ:-
പോർച്ചുഗലിന്റെ സാധ്യത ഇലവൻ (4-2-3-1): കോസ്റ്റ; കാൻസലോ, ഡയസ്, വീഗ, മെൻഡസ്; വിറ്റിൻഹ, ജെ നെവെസ്; നെറ്റോ, ഫെർണാണ്ടസ്, ഫെലിക്സ്; റൊണാൾഡോ.
മറുഭാഗത്ത് ക്രൊയേഷ്യക്കും ഫുൾ സ്‌ക്വാഡ് ലഭ്യമാണ്. ഘാനയെ നേരിട്ട അതേ ഇലവൻ തന്നെയായിരിക്കും പോർച്ചുഗലിനെ നേരിടാൻ പരിശീലകൻ സ്ലാറ്റ്കോ ഡാലിക് ഇറക്കുക.
എന്നിരുന്നാൽ പോലും മാഞ്ചസ്റ്റർ സിറ്റിയുടെ ജോസ്കോ ഗ്വാർഡിയോൾ ലെഫ്റ്റ് ബാക്കിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. പകരം കഴിഞ്ഞ മത്സരത്തിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ച ഇവാൻ പെരിസികിന് സ്ഥാനം നഷ്ടമായേക്കാം.
ക്രൊയേഷ്യയുടെ സാധ്യത ഇലവൻ (4-2-3-1): ലിവാകോവിച്ച്; സ്റ്റാനിസിക്, പൊൻഗ്രാസിക്, സുട്ടാലോ, പെരിസിക്; മോഡ്രിച്ച്, കൊവാസിക്; വ്ലാസിക്, സുസിക്, ബറ്റുറിന; ബുഡിമിർ.
പോർച്ചുഗൽ vs ക്രൊയേഷ്യ എങ്ങനെ കാണാം
2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- Portugal and Croatia meet in a blockbuster World Cup Round of 32 clash, with Cristiano Ronaldo and Luka Modrić facing each other once again. Both teams have fully fit squads and are expected to field their strongest lineups.
Discover more from Footy Times
Subscribe to get the latest posts sent to your email.