ലോകകപ്പിൽ മെക്സിക്കൻ തരംഗം; 40 വർഷങ്ങൾക്ക് ശേഷം പ്രീ ക്വാർട്ടറിലേക്ക് യോഗ്യത
2026 ലോകകപ്പിൽ അതി ഗംഭീര പ്രകടനമാണ് ആതിഥേയരായ മെക്സിക്കോ കാഴ്ച്ചവെക്കുന്നത്. റൗണ്ട് ഓഫ് 16ൽ ഇക്വഡോറിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മേക്സിക്കോ തോൽപ്പിച്ചത്. മുന്നേറ്റ നിര താരങ്ങളായ ജൂലിയൻ ക്വിനോൺസും റൗൾ ജിമിനെസുമാണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്.
മെക്സിക്കോയിലെ ആസ്റ്റക്ക സ്റ്റേഡിയത്തില്‍ വെച്ചാണ് ഈയൊരു മത്സരം നടന്നത്. ഈയൊരു വിജയത്തോടെ ആസ്റ്റക്ക സ്റ്റേഡിയത്തില്‍ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോഡും മെക്സിക്കോ നിലനിര്‍ത്തിയിരിക്കുകയാണ്.
40 വർഷങ്ങൾക്ക് ശേഷമാണ് മെക്സിക്കോ ലോകകപ്പിന്റെ നോക്ക്ഔട്ട് മത്സരം ജയിക്കുന്നത്. അവസാനമായി മെക്സിക്കോ നോക്ക്ഔട്ട് മത്സരം വിജയിച്ചത് 1986 ലോകകപ്പിൽ ബൾഗേറിയെക്കെതിരെയാണ്.
കടുത്ത മഴയും ഇടിമിന്നലും മൂലം മത്സരം വൈകിയാണ് ആരംഭിച്ചെങ്കിലും നല്ല തീപാറും പോരാട്ടം തന്നെയായിരുന്നു അരങ്ങേറിയത്.

മത്സരത്തില്‍ ആദ്യ ലൈനപ്പില്‍ ഇടംപിടിച്ച മെക്സിക്കോയുടെ 17-കാരന്‍ ഗില്‍ബെര്‍ട്ടോ മോറ റെക്കോഡും സ്വന്തമാക്കി. ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ് മോറ.
ALSO READ:-
1958 ലോകകപ്പില്‍ കളിച്ച ബ്രസീല്‍ ഇതിഹാസം പെലെയാണ് നോക്കൗട്ട് മത്സരത്തില്‍ ആദ്യ ഇലവനില്‍ കളിച്ച ഏറ്റവും പ്രായംകുറഞ്ഞ താരം.
ഇനി റൗണ്ട് ഓഫ് 16ൽ മെക്സിക്കോ ഇംഗ്ലണ്ടിനെയോ അല്ലെങ്കിൽ കോംഗോയെ ആയിരിക്കും നേരിടുക.

ഒട്ടേറെ നാളുകൾക്ക് ശേഷമാണ് മെക്സിക്കോ ഒരു മുൻനിര ടൂർണമെന്റിൽ ഇത്രയധികം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത്.
ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച മൂന്ന് മത്സരങ്ങളും മെക്സിക്കോ വിജയിക്കുകയായിരുന്നു. അതും ടൂർണമെന്റിൽ ഇതുവരെ മെക്സിക്കോ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.
ഗ്രൂപ്പ് സ്റ്റേജിൽ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കനെ 2-0തിനും രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയെ 1-0തിനും മൂന്നാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ 3-0തിനുമാണ് മെക്സിക്കോ തോൽപ്പിച്ചത്.
മികച്ച പ്രതിരോധവും അതോടൊപ്പമുള്ള സമയോചിതമായ കൗണ്ടർ അറ്റാക്കുകളുമാണ് മെക്സിക്കോയുടെ കളി ശൈലി.

ടൂർണമെന്റിൽ ഇതോടകം മൂന്ന് ഗോളും ഒരു അസ്സിസ്റ്റും നേടിയ ജൂലിയൻ ക്വിനോണാണ് ടീമിന്റെ ആക്രമണ നിരയ്ക്ക് കപ്പിത്താൻ.
Summary:- Mexico advanced to the 2026 FIFA World Cup Round of 16 with a 2-0 win over Ecuador, thanks to goals from Julián Quiñones and Raúl Jiménez. The hosts recorded their first World Cup knockout victory in 40 years and remain unbeaten in their last 10 World Cup matches at the Azteca Stadium. Mexico have won all four matches without conceding a goal, with Quiñones leading the attack with three goals and one assist
Discover more from Footy Times
Subscribe to get the latest posts sent to your email.