Footy Times
The Beautiful Game, Beautifully Told

“ഞങ്ങൾ പുറത്താവേണ്ട ടീം തന്നെയാണ്, ചെറിയ ടീമുകളോട് പോലും മോശം പ്രകടനം”; തുറന്നടിച്ച് ജർമ്മൻ ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച്

0

2026 ലോകകപ്പിലെ റൗണ്ട് ഓഫ് 32ൽ പരാഗ്വേനോട്‌ തോറ്റ് ജർമ്മനി ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കുകയാണ്. പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാഗ്വേനോട്‌ 4-3ന് പരാജയപ്പെടുയായിരുന്നു ജർമ്മനി. എക്സ്ട്രാ ടൈമിന് ശേഷവും മത്സരം 1-1 സമനിലയിൽ പിരിഞ്ഞത്തോടെയാണ് പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് നീങ്ങിയത്.

ലോകകപ്പിൽ നിന്ന് ജർമ്മനി പുറത്തായത്തോടെ, തന്റെ ടീം പുറത്താവാൻ പൂർണ്ണമായും അർഹിക്കുന്നുണ്ട് എന്ന് സമ്മതിച്ചിരിക്കുകയാണ് ജർമ്മൻ ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച്.

ടൂർണമെനന്റിലെ ചെറിയ ടീമുകളോട് പോലും തന്റെ ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചില്ലായെന്നും ലോകകപ്പിൽ നിന്ന് പുറത്താവാൻ ടീമിന് അർഹതയുണ്ടെന്നുമാണ്, പരാഗ്വേനോടുള്ള തോൽവിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് ജോഷ്വ കിമ്മിച്ച് പറഞ്ഞത്.

 

 

ALSO READ:-

” വളരെ മോശമായി തോന്നുന്നു. ഒരു എതിരാളിക്കെതിരെയും ഞങ്ങൾ നന്നായി കളിച്ചില്ല. മൂന്ന് മത്സരങ്ങളിലും ലോകോത്തര നിലവാരമില്ലാത്ത ടീമുകൾക്കെതിരെ ഞങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. അത് ഒരു വസ്തുതയാണ്. ഞങ്ങൾ പുറത്താകാൻ പൂർണ്ണമായും അർഹരായിരുന്നു,”

“ഇത് ശരിക്കും നാണക്കേടാണ്. ഞങ്ങളെല്ലാവരും അതിന്റെ ഉത്തരവാദിത്തം പങ്കിടുന്നു. ഞങ്ങൾ  ഉത്തരവാദിത്തം ഏറ്റെടുക്കണം. ആർക്കും അതിൽ നിന്ന് അകന്നു നിൽക്കാൻ കഴിയില്ല കാരണം കളിക്കളത്തിലുണ്ടായിരുന്ന കളിക്കാരായ ഞങ്ങളാണ്  കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്,”കിമ്മിച്ച് പറഞ്ഞു.

 

Joshua Kimmich

 

ലോകകപ്പിൽ ആദ്യ മത്സരത്തിൽ കുറസാവോയ്‌ക്കെതിരായ 7-1 വിജയത്തിനു പുറമേ, നാല് തവണ ലോക ചാമ്പ്യന്മാരായ ജർമ്മനിക്ക് 2026 ഫിഫ ലോകകപ്പിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല.

അവസാന നിമിഷം ഡെനിസ് ഉൻഡാവിന്റെ ഒരു ഗോളിലൂടെ ഐവറി കോസ്റ്റിനെ 2-1 തോൽപ്പിച്ചുവെങ്കിലും, അടുത്ത മത്സരത്തിൽ ഇക്വഡോറിനോട്‌ 2-1ന് പരാജയപ്പെടുകയായിരുന്നു ജർമ്മനി.

 

Joshua Kimmich

 

2014ൽ കിരീടം നേടിയത്തിന് ശേഷം ജർമ്മനിക്ക് ലോകകപ്പിൽ കാര്യങ്ങൾ അത്രയധികം എളുപ്പമല്ലായിരുന്നു. പിന്നീട് കളിച്ച മൂന്ന് ടൂർണമെന്റിലും നോക്ക്ഔട്ട്‌ റൗണ്ട് പിന്നിടാൻ ജർമ്മനിക്ക് സാധിച്ചില്ല.

2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താവുകയും, ഇപ്പോൾ നോക്ക്ഔട്ട്‌ റൗണ്ടിൽ പുറത്താവുകയും ചെയ്തിരിക്കുകയാണ്.

 

Summary:- Germany have been eliminated from the 2026 FIFA World Cup after losing 4-3 on penalties to Paraguay in the Round of 32, following a 1-1 draw after extra time. After the match, captain Joshua Kimmich admitted Germany deserved to be knocked out, saying the team failed to perform well throughout the tournament, even against smaller nations.d


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply