Footy Times
The Beautiful Game, Beautifully Told

ഹാരി കെയ്ൻ ഷോ; ത്രില്ലർ പോരാട്ടത്തിൽ കോംഗോയെ വീഴ്ത്തി ഇംഗ്ലണ്ട്

0

2026 ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ കോംഗോയെ പരാജയപ്പെടുത്തി വമ്പന്മാരായ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ഇംഗ്ലണ്ടിനായി രണ്ട് ഗോളും നേടിയത് ക്യാപ്റ്റൻ ഹാരി കെയ്നായിരുന്നു. മറുഭാഗത്ത് കോംഗോക്ക് ആശ്വാസ ഗോൾ നേടിയത് ബ്രയാൻ സിപെംഗയാണ്.

 

 

മത്സരം തുടങ്ങി ഏഴാം മിനുറ്റിൽ തന്നെ കോംഗോ ലീഡ് നേടുകയായിരുന്നു. മധ്യ ഭാഗത്തിൽ നിന്ന് കോംഗോ പ്രതിരോധ താരം എംബെംബ ബോക്സിലേക്ക് കൊടുത്ത ലോങ്‌ പാസ്സ് ലെഫ്റ്റ് വിങ്ങിൽ നിന്നിരുന്ന സിപെംഗയിലേക്ക് എത്തുകയും ഫസ്റ്റ് ടൈം ഷോട്ട് എടുത്ത് ഗോൾ നേടുകയായിരുന്നു.

 

england

 

തിരിച്ചു സമനില പിടിക്കാനായി ആദ്യ പകുതിയിൽ തന്നെ ഒട്ടനവധി അവസരങ്ങളാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. പക്ഷെ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടാൻ താരങ്ങൾക്ക് കഴിഞ്ഞില്ല.

ALSO READ:-

മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഹൈഡ്രേഷൻ ബ്രേക്ക് വരെ ഇംഗ്ലണ്ട് സമനില ഗോളിനായി പൊരുത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാൽ ബ്രേക്കിന് ശേഷം പകരക്കാരനായി ബാഴ്സയുടെ ഗോർഡൻ വന്നതോടെ കളി മാറുകയായിരുന്നു.

മത്സരത്തിന്റെ 75ആം മിനുറ്റിലാണ് ഹാരി കെയ്ന് ആദ്യ ഗോൾ നേടുന്നത്. ബോക്സിനുള്ളിൽ നിന്ന് ഗോർഡൻ മികച്ച ചിപ്പ് പാസ്സ് നൽക്കുകയും കോംഗോ പ്രതിരോധ താരങ്ങളെ കാഴ്ച്ചക്കാരാക്കി ശക്തമായ ഹെഡിലൂടെ ഗോൾ നേടുകയായിരുന്നു കെയ്ന്.

 

Harry kane
created by InCollage

 

പിന്നീട് പത്ത് മിനിറ്റ് കഴിയും കെയ്ന് ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടി മത്സരം സീൽ ചെയ്തു. ബോക്സിന്റെ തൊട്ട് മുൻപിൽ വെച്ച് ഗോർഡൻ നൽകിയ ബാക്ക് പാസ്സ് സ്വികരിച്ച് ഒരു ഓഫ് ആംഗിൾ വെടിയുണ്ട ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു കെയ്ന്.

 

 

ഗോൾകീപ്പർ എംപാസിക്ക് കാഴ്ച്ചക്കാരനായി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. പക്ഷെ മത്സരം ഉടനീളം മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.  ഈയൊരു മത്സരത്തിൽ അഞ്ച് സേവുകളാണ് എംപാസി നടത്തിയിരിക്കുന്നത്.

രണ്ട് ഗോൾ നേടിയ ക്യാപ്റ്റൻ ഹാരി കെയ്ന് തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. കെയ്നൊപ്പം എടുത്തു പറയേണ്ട താരമാണ് ഗോർഡൻ. കെയ്ന് നേടിയ രണ്ട് ഗോളിന്റെയും അസ്സിസ്റ്റ്‌ നൽകിയത് ഗോർഡനായിരുന്നു.

 

 

ഇനി ഇംഗ്ലണ്ട് റൗണ്ട് ഓഫ് 16ൽ നേരിടുക മെക്സിക്കോയെയാണ്. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് മേക്സിക്കോ വരുന്നത്. ജൂലൈ ആറിന് പുലർച്ചെ 5:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്.

Summary:- England came from behind to defeat Congo 2-1 in the 2026 FIFA World Cup Round of 32 and book their place in the Round of 16. Harry Kane scored both goals after Gordon set him up twice, while Bryan Sipenga had given Congo an early lead. England will now face Mexico, who are yet to concede a goal in the tournament.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply