മെക്സിക്കോയിൽ ലോകകപ്പ് ആഘോഷങ്ങൾക്ക് ഇടയിൽ ഉന്തും തള്ളും; 3 പേര് മരണപ്പെട്ടു
40 വർഷങ്ങൾക്ക് ശേഷം ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് മെക്സിക്കോ. റൗണ്ട് ഓഫ് 32ൽ ഇക്വഡോറിനെ 2-0തിന് തോൽപ്പിക്കുകയായിരുന്നു.

ലോകകപ്പിൽ കാലങ്ങൾക് ശേഷം പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത് കൊണ്ട് തന്നെ ആതിഥേർ കൂടിയായ മെക്സിക്കോയുടെ വമ്പൻ ആഘോഷങ്ങളാണ് നഗരങ്ങളിൽ കാണാൻ കഴിഞ്ഞത്.
എന്നാൽ മെക്സിക്കോ സിറ്റിയിൽ നടന്ന ആഘോഷം അതിരുവിട്ട് മൂന്ന് പേരുടെ മരണ്ണത്തിന് കാരണമായിരിക്കുകയാണ്.
മെക്സിക്കോയുടെ വിജയത്തെ തുടർന്ന് ലക്ഷകണക്കിന് ആരാധകർ വിജയം ആഘോഷിക്കനായി മെക്സിക്കോ സിറ്റിയിൽ ഒത്തുചേരുകയായിരുന്നു. ഇതിനിടയിലാണ് തിക്കിലും തിരക്കിലും പെട്ടും ശ്വാസം ലഭിക്കാതെയും മൂന്നുപേര് മരണപ്പെട്ടത്.
ഒരു പുരുഷനും രണ്ട് സ്ത്രീയുമാണ് അപകടത്തിൽ പ്പെട്ടത്. ഇതിൽ പുരുഷനും ഒരു സ്ത്രീയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെറും 19 വയസുള്ള മെക്സിക്കോ ആരാധികയാണ് സംഭവ സ്ഥലത്ത് മരണ്ണപ്പെട്ടത്.
മൂന്നാമത്തെ മരണം 48 വയസ്സുള്ള സ്ത്രീയായിരുന്നു, ശ്വാസംമുട്ടി അടുത്തുള്ള ഒരു തെരുവിൽ ചികിത്സിക്കുകയും കൂടുതൽ ഗുരുതരമായപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും, ആശുപത്രിയിൽ എത്തിയതിന് ശേഷം യുവതി മരിക്കുകയുമായിരുന്നു.
ALSO READ:-
അതോടൊപ്പം നിരവധി പേർക് ഈ ഒരു ഒത്തുചേരലിനിടയിൽ പരിക്ക് പറ്റിയിട്ടുണ്ട്.
മെക്സിക്കോ സിറ്റി മേയർ ക്ലാര ബ്രൂഗഡ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും പൊതുജനങ്ങളോട് ശ്രദ്ധയോടെ ആഘോഷിക്കൂ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ലോകകപ്പിൽ മെക്സിക്കോ തരംഗം
റൗണ്ട് ഓഫ് 16ൽ ഇക്വഡോറിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് മെക്സിക്കോ. ഇനി റൗണ്ട് ഓഫ് 16ൽ ഇംഗ്ലണ്ടിനെയായിരിക്കും മെക്സിക്കോ നേരിടുക.
ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച മൂന്ന് മത്സരങ്ങളും മെക്സിക്കോ വിജയിക്കുകയായിരുന്നു. അതും ടൂർണമെന്റിൽ ഇതുവരെ മെക്സിക്കോ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

ഗ്രൂപ്പ് സ്റ്റേജിൽ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കനെ 2-0തിനും രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയെ 1-0തിനും മൂന്നാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ 3-0തിനുമാണ് മെക്സിക്കോ തോൽപ്പിച്ചത്.
മികച്ച പ്രതിരോധവും അതോടൊപ്പമുള്ള സമയോചിതമായ കൗണ്ടർ അറ്റാക്കുകളുമാണ് മെക്സിക്കോയുടെ കളി ശൈലി.
Summary:- Mexico’s historic World Cup run was overshadowed by tragedy as three fans lost their lives during victory celebrations in Mexico City following the team’s 2-0 win over Ecuador. Mexico will now face England in the Round of 16 after winning all four matches without conceding a goal.
Discover more from Footy Times
Subscribe to get the latest posts sent to your email.