ഫിഫ ലോകകപ്പിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച കേപ്പ് വെർഡെയെന്ന കൊച്ചു രാജ്യം റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഇന്ന് നടന്ന സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ സമനിലയിൽ പിരിഞ്ഞത്തോടെയാണ് കേപ്പ് വെർഡെ യോഗ്യത ഉറപ്പിക്കുന്നത്.
മൂന്ന് പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്താണ് കേപ്പ് വെർഡെ ഫിനിഷ് ചെയ്തത്. ഇനി കേപ്പ് വെർഡെയ്ക്ക് റൗണ്ട് ഓഫ് 32ൽ നേരിടേണ്ടി വരുക നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെയാണ്.
2026 ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് അർജന്റീന. അതുകൊണ്ട് തന്നെ കേപ്പ് വെർഡെയ്ക്ക് ഈയൊരു മത്സരം അതി കഠിനമായിരിക്കും.
കേപ്പ് വെർഡെയ്ക്കെതിരെ അർജന്റീനയ്ക്ക് എളുപ്പ വിജയമോ?
കേപ്പ് വെർഡെ ചെറിയൊരു രാജ്യമാണെങ്കിലും അവരുടെ പോരാട്ട വീര്യം അത്ര ചെറുതല്ല. വമ്പന്മാരെ മുട്ട് കുതിച്ചാണ് കേപ്പ് വെർഡെ റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയത്.
ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സ്പെയിനിനെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് കേപ്പ് വെർഡെ തങ്ങളുടെ ജൈത്രയായ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉറുഗ്വേയെ 2-2നും സൗദി അറേബ്യയെ 0-0തിനും സമനിലയിൽ തള്ളയ്ക്കുകയായിരുന്നു കേപ്പ് വെർഡെ.
നിലവിൽ ഒരു കളി പോലും തോൽക്കാതെയാണ് കേപ്പ് വെർഡെ അർജന്റീനയെ നേരിടാൻ വരുന്നത്. അതുകൊണ്ട് തന്നെ അർജന്റീനയ്ക്ക് കാര്യങ്ങൾ അത്രയധികം എളുപ്പമല്ല.
ടീമിന്റെ ഡിഫെൻസീവ് സ്റ്റൈൽ പ്ലെയിങ്ങും ഗോൾകീപ്പർ വോഷിനയുമാണ് കേപ്പ് വെർഡെയുടെ നേടുംതൂണുകൾ.
ALSO READ:-
മറുഭാഗത്ത് അർജന്റീനയും അതി ഗംഭീര ഫോമിലാണ്. ഇതോടകം ടൂർണമെന്റിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിൽ തന്നെ വമ്പൻ വിജയങ്ങളാണ് ടീമിന് നേടാൻ കഴിഞ്ഞത്.
ആദ്യ മത്സരത്തിൽ അൾജീരിയെ 3-0തിനും രണ്ടാം മത്സരത്തിൽ 2-0ത്തിനുമാണ് അർജന്റീനയുടെ വിജയങ്ങൾ. ഇതുവരെ അർജന്റീന നേടിയ അഞ്ച് ഗോളുകളും നേടിയത് നായകൻ ലയണൽ മെസ്സിയാണ്.
നിലവിൽ താരം 18 ഗോളുകൾ നേടി ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായിരിക്കുകയാണ്. ഈയൊരു ഗംഭീര ഫോം മെസ്സി തുടരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.
ജൂലൈ നാല് ശനിയാഴ്ച മിയാമി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. പുലർച്ചെ 3:30ക്കാണ് കിക്ക്‌ഓഫ്.
Summary:- Cape Verde, one of the smallest nations to make its FIFA World Cup debut, has qualified for the Round of 32 after drawing with Saudi Arabia in their final Group H match. They will now face defending champions Argentina in the Round of 32. Argentina is widely regarded as one of the favorites to win the 2026 FIFA World Cup, making this a huge challenge for the tournament newcomers.
Discover more from Footy Times
Subscribe to get the latest posts sent to your email.