വിമർശകരുടെ വായടിപ്പിച്ച് റൊണാൾഡോ; ലോകക്കപ്പിൽ പുതിയ റെക്കോർഡ് നേട്ടങ്ങൾ
അങ്ങനെ ഒട്ടേറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയായി റൊണാൾഡോയും പോർച്ചുഗലും ഒരു വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.
ചൊവ്വാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഉസ്ബകിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് പോർച്ചുഗൽ.

നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ ആവേശ വിജയം. റൊണാൾഡോയ്ക്ക് പുറമെ റാഫേൽ ലിയോ, നുനോ മെൻഡസ്, ഓൺ ഗോളിലൂടെ അധുവോഹിദ് നെമാറ്റോവ് ഉസ്ബകിസ്ഥാൻ താരം എന്നിവരാണ് വല കുലുക്കിയത്.
ALSO READ:- ”എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി”; പെനാൽറ്റി പാഴാക്കിയതിൽ മെസ്സി
റൊണാൾഡോയ്ക്ക് ഹാട്രിക്ക് പൂർത്തിയാക്കാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും, ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. എന്നിരുന്നാൽ പോലും റൊണാൾഡോ ആരാധകർ വളരെയധികം സന്തോഷത്തിലാണ്.
ചരിത്രം കുറിച്ച് റൊണാൾഡോ
ഫിഫ ലോകക്കപ്പ് ചരിത്രത്തിൽ, ആറ് വ്യത്യസ്ത ലോകക്കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം പങ്കെടുത്ത എല്ലാ ഫിഫ ലോകക്കപ്പ് പതിപ്പിലും റൊണാൾഡോ ഗോൾ നേടിയിരിക്കുകയാണ്.

2006, 2010, 2014, 2018, 2022, 2026 ലോകക്കപ്പുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്.
അതോടൊപ്പം ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾ നേടുന്ന കളിക്കാരൻ കൂടിയാണ് റൊണാൾഡോ (41 വർഷം, 138 ദിവസം).
1994 ൽ റഷ്യയ്‌ക്കെതിരെ കാമറൂണിനായി (42 വർഷം, 39 ദിവസം) ഗോൾ നേടിയ റോജർ മില്ലയ്ക്കിന്റെ പിന്നിലാണ് റൊണാൾഡോ ഇപ്പോൾ.
ALSO READ:- അടിച്ച് കൂട്ടിയത് 18 ഗോളുകൾ; ലോകക്കപ്പിലെ ടോപ്പ് സ്കോറെറായി മെസ്സി
നിലവിൽ ലോകക്കപ്പിൽ പത്ത് ഗോളുകൾ നേടിയിട്ടുണ്ട് റൊണാൾഡോ. ഇതോടെ പോർച്ചുഗലിനായി ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായിരിക്കുകയാണ് റൊണാൾഡോ.
മത്സരം ഉടനീളം കളിച്ച റൊണാൾഡോ, 34 ടച്ചുകളും, 5 ഷോട്ട് ഓൺ ടാർഗറ്റുകളും, 13 അക്യൂറേറ്റ് പാസ്സുകളും പൂർത്തിയാക്കി. എന്നാൽ നിർഭാഗ്യവശാൽ റൊണാൾഡോയ്ക്ക് മൂന്ന് ബിഗ് ചാൻസാണ് നഷ്ടമായത്.
എന്നിരുന്നാൽ പോലും റൊണാൾഡോയുടെ ഈയൊരു കിടിലൻ പ്രകടനത്തിൽ ആരാധകർ സന്തോഷത്തിലാണ്. താരം വരും മത്സരങ്ങളിലും ഇതേ പ്രകടനം തുടരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ..
Summary:- Cristiano Ronaldo has made FIFA World Cup history by becoming the first player ever to score in six different World Cup tournaments. In addition, Ronaldo has become the second-oldest goalscorer in World Cup history, scoring at the age of 41 years and 138 days.
Discover more from Footy Times
Subscribe to get the latest posts sent to your email.