Footy Times
The Beautiful Game, Beautifully Told

നെയ്മർ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുന്നു; പക്ഷെ ബ്രസീലിന് തിരിച്ചടിയായി മറ്റൊരു താരത്തിന്റെ പരിക്ക്

0

‎അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബ്രസീൽ ഇതിഹാസ താരം നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്.

‎സ്കോട്ട്ലാൻഡിനെതിരായ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ബ്രസീൽ ഇന്ന് ഇറങ്ങും. പുലർച്ചെ മൂന്നരയ്ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്. മത്സരത്തിനായി നെയ്മർ ജൂനിയർ നൂറ് ശതമാനവും യോഗ്യനാണ് അപ്ഡേറ്റുകൾ വരുന്നത്.

‎ദേശീയ ടീമിൽ നിന്ന് ഏകദേശം മൂന്ന് വർഷത്തോളം വിട്ടുനിന്നതിന് ശേഷമാണ് നെയ്മറെ ലോകക്കപ്പിനായി പരിശീലകൻ ആഞ്ചലോട്ടി തിരിച്ചുവിളിക്കുന്നത്.

‎പക്ഷേ കാലിനേറ്റ പരിക്ക് കാരണം ഇതുവരെ നെയ്മറിന് കളിക്കാൻ കഴിഞ്ഞിട്ടില്ല. 2026 ലോകക്കപ്പിലെ ആദ്യ രണ്ട് മത്സരത്തിലും പകരക്കാരുടെ പട്ടികയിൽ പോലും ഇടം നേടാൻ നെയ്മറിന് സാധിച്ചിരുന്നില്ല.

 

ALSO READ:- വിമർശകരുടെ വായടിപ്പിച്ച് റൊണാൾഡോ; ലോകക്കപ്പിൽ പുതിയ റെക്കോർഡ് നേട്ടങ്ങൾ

‎നെയ്മർ ജൂനിയറിന്റെ ലഭ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകർ ബ്രസീൽ പരിശീലകൻ ആഞ്ചലോട്ടിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്…

 

‎”നെയ്മർ ലഭ്യമാണ്. ഈ ആഴ്ച അദ്ദേഹം വളരെയധികം കഠിനധ്വാനം ചെയ്ത് മത്സരത്തിന് ലഭ്യമാണ്. അദ്ദേഹം തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്.”

‎”കാരണം, അദ്ദേഹത്തിന്റെ ഗുണനിലവാരം ഉപയോഗിച്ച് ടീമിനെ സഹായിക്കാൻ അദ്ദേഹത്തിന് കഴിയും,” എന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ആഞ്ചലോട്ടി പറഞ്ഞു.

 

Neymar Junior

‎എന്തിരുന്നാലും പരിശീലകൻ ആഞ്ചലോട്ടി നെയ്മർ ജൂനിയറിനെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകരെല്ലാം.

റാഫിൻഹക്ക് പരിക്ക്

‎നെയ്മർ ജൂനിയറിന്റെ ലഭ്യത ഉറപ്പിച്ച പരിശീലകൻ, ബ്രസീൽ ആരാധകർക്ക് ഒരു നിരാശയേറിയ അപ്ഡേറ്റ് കൂടി പങ്കുവെച്ചിരിക്കുകയാണ്.

 

Raphinha

‎പരിക്കു മൂലം ബ്രസീലിന്റെ മുന്നേറ്റതാരം റാഫിൻഹയ്ക്ക് ലോകക്കപ്പിലെ സ്കോട്ട്ലാൻഡിനെതിരായ അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ കളിക്കാൻ കഴിയില്ല.

 

ALSO READ:- ‎”എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി”; പെനാൽറ്റി പാഴാക്കിയതിൽ മെസ്സി

‎ഹൈതിക്കെതിരായ മത്സരത്തിൽ 40ആം മിനിറ്റിൽ പരിക്കേറ്റത്തിനെ തുടർന്ന് റാഫിൻഹ പകരക്കാരനായി പുറത്ത് പോയിരുന്നു. ബ്രസീലിനെ സംബന്ധിച്ചിടത്തോളം റാഫിൻഹയുടെ പരിക്ക് വളരെയധികം തിരിച്ചടി നൽകും.

റാഫിൻഹയുടെ അഭാവത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ ബോൺമൗത്തിന്റെ വിംഗറായ റയാൻ ഇറങ്ങാനാണ് സാധ്യത. എന്തിരുന്നാലും റാഫിൻഹ ഉടനടി പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

Summary:- Brazilian legend Neymar Jr. is finally set to return to action. Recent reports indicate that Neymar is fully fit and available for selection. But Ancelotti also delivered disappointing news for Brazilian fans. Due to injury, Brazil’s star winger Raphinha will miss the match against Scotland.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply