മോണ്ടെനെഗ്രൻ താരം ദൂസാൻ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മോണ്ടെനെഗ്രൻ ഡിഫൻസീവ് മിഡ് ഫീൽഡറായ ദൂസാൻ ലഗാറ്റോറിനെ 2026 മെയ് വരെയുള്ള കരാറിലാണ് ടീമിലെത്തിച്ചത്. ട്രാൻസ്ഫർ തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. 2011 ൽ മോണ്ടെനെഗ്രൻ ക്ലബ്ബായ എഫ്.കെ മോഗ്രനിലൂടെ തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച താരം അണ്ടർ 19, അണ്ടർ 21, സീനിയർ ടീമുകളിൽ ദേശീയ ടീമിനൊപ്പവും പന്ത് തട്ടിയിട്ടുണ്ട്.
യൂറോപ്പിലെ വിവിധ ടീമുകൾക്കായി മുന്നൂറോളം മത്സങ്ങൾ കളിച്ച താരം 11 ഗോളും 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടാൻ അവസരം ലഭിച്ചതിൽ താൻ അതിയായ സന്തോഷവാനാണെന്നും ടീമിൻ്റെ പുതിയ പ്രൊജക്റ്റുകളും വീക്ഷണങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം മീലൊസിനൊപ്പം ദേശീയ അണ്ടർ 19 ടീമിൽ പന്ത് തട്ടിയ ദൂസാൻ ഏറെ വൈകാതെ ടീമിനൊപ്പം ചേരും.
Discover more from
Subscribe to get the latest posts sent to your email.