ലണ്ടൻ ഡെർബിയിൽ ആർസനൽ
നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിനെ തകർത്ത് ആർസനൽ. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഗണേഴ്സിന്റെ വിജയം.
ഇരുപത്തിയഞ്ചാം മിനുട്ടിൽ സണ്ണിലൂടെ ടോട്ടൻഹാം മുന്നിലെത്തി. മികച്ച മുന്നേറ്റത്തിന് ഒടുവിൽ ആർസനൽ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു വന്ന പന്തിനെ സുന്ദരമായ വോളിലൂടെ സൺ വലയിൽ എത്തിച്ചു. നാല്പതാം മിനിറ്റിൽ സെൽഫ് ഗോളിൻ്റെ രൂപത്തിൽ സമനില ഗോളെത്തി. കോർണറിൽ നിന്നും വന്ന ബോൾ പ്രതിരോധിക്കുന്നതിനിടയിൽ ടോട്ടൻഹാം പ്രതിരോധ താരം ഡ്രാഗുസിൻ്റെ തലയിലിടിച്ച് സോലാങ്കെയുടെ ദേഹത്ത് തട്ടി വലയിലേക്ക്.
ഇടവേള വിസിലിന് തൊട്ടുമുമ്പ് രണ്ടാം ഗോളുമെത്തി. ഓഡേഗാർഡിൽ നിന്നും പന്ത് സ്വീകരിച്ച ട്രോസാർഡ് ടോട്ടൻഹാം ബോക്സിന് വെളിയിൽ നിന്ന് ഷോട്ടെടുക്കുമ്പോൾ എമിറേറ്റ്സ് ആവേശത്തിമിറുപ്പിലേക്ക് ഉയർന്നു.
21 മത്സരങ്ങൾ കളിച്ച ആർസനൽ 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ച് കളിച്ച ലിവർപൂളാണ് പട്ടികയിൽ മുന്നിൽ.
Discover more from
Subscribe to get the latest posts sent to your email.