Footy Times

ത്രില്ലറിൽ മൊഹമ്മദൻസ്; ജയം കൈവിട്ട് ചെന്നൈയിൻ

0

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിയെ സമനിലയിൽ തളച്ച് മൊഹമ്മദൻസ്.
ഒന്നാം പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ചെന്നൈയിൻ രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടെ നേടി. രണ്ടാം പകുതിയുടെ അധിക സമയത്ത് നേടിയ രണ്ട് ഗോളുകൾ മൊഹമ്മദൻസിന് സമനില സമ്മാനിച്ചു.

ചെന്നൈയിൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം കൈവിട്ടു. മൊഹമ്മദൻസിന് എട്ടാം ഹോം മത്സരത്തിലും ജയം നേടാനായില്ല. അവസാന നാലു മത്സരങ്ങളിൽ അപരാജിത കുതിപ്പ് തുടരുകയാണ് മൊഹമ്മദൻസ്.

കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പകുതിയുടെ ഏഴാം മിനുട്ടിൽ മൊഹമ്മദൻസ് താരം കാസിമോയുടെ ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ട് നവാസ് തട്ടിയകറ്റി.

പത്താം മിനുട്ടിൽ ചെന്നൈയിൻ ക്യാപ്റ്റൻ കൊന്നർ ഷീൽസിൻ്റെ കോർണർ ഹെഡ്ഡറിലൂടെ ചെന്നൈയിൻ പ്രതിരോധ താരം ലാൽദിൻപുയ സീസണിലെ ആദ്യ ഗോൾ നേടി.
സീസണിൽ ഹെഡ്ഡറിലൂടെ കൂടുതൽ ഗോളുകൾ വഴങ്ങുന്ന ടീമായി മൊഹമ്മദൻസ്, ഏഴ് ഗോളുകളാണ് സീസണിൽ വഴങ്ങിയത്.

27ാം മിനുട്ടിൽ ഇർഫാൻ യാദവിനെ ഫൗൾ ചെയ്തതിന് കാസിമൊ യെല്ലോ കാർഡ് കണ്ടു.

28ാം മിനുട്ടിൽ മൊഹമ്മദൻസ് താരം റംസങ്കയെ നവാസ് പെനൽറ്റി ബോക്സിൽ വീഴ്‌ത്തിയതിന് റഫറി പെനൽറ്റി വിധിക്കുന്നു. പെനൽറ്റി എടുത്ത കാസിമൊയുടെ കിക്ക് കിടിലൻ സേവിലൂടെ നവാസ് തട്ടിയകറ്റി ചെന്നൈയിനെ രക്ഷിച്ചു.

43ാം മിനുട്ടിൽ കാസിമൊയുടെ ഫ്രീകിക്ക് നവാസ് കൈകളിലൊതുക്കി.

ഒന്നാം പകുതിയുടെ അധിക സമയത്ത് വിൽമർ ജോർദൻ്റെ ബോക്സിനകത്തെ മുന്നേറ്റം കീപ്പർ പദം ഛേത്രിയുടെ കാലിൽ തട്ടി രക്ഷപ്പെട്ടു.
ഒന്നാം പകുതി ചെന്നൈയിന് അനുകൂലമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ 49ാം മിനുട്ടിൽ കൊന്നർ ഷിൽസിൻ്റെ അസ്സിസ്റ്റിൽ നിന്നും ബ്രബില്ല ചെന്നൈയിൻ്റെ ലീഡ് വർധിപ്പിച്ചു. ബ്രബില്ലയുടെ സീസണിലെ മൂന്നാം ഗോൾ ആണ് നേടിയത്.

കൊന്നർ ഷിൽസിൻ്റെ തുടർച്ചയായ രണ്ടാം മത്സരത്തിലും രണ്ട് അസ്സിസ്റ്റുകൾ നേടി. സീസണിലെ എട്ടാം അസ്സിസ്റ്റാണിത്.

54ാം മിനുട്ടിൽ മൊഹമ്മദൻസ് താരം ഒഗിയർ സീസണിലെ നാലാം യെല്ലോ കാർഡ് കണ്ടു. മുംബൈ സിറ്റിക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സസ്പെൻഷൻ കാരണം കളിക്കാൻ കഴിയില്ല.

71ാം മിനുട്ടിൽ ഫ്രാങ്കയുടെ ക്രോസ് സ്വീഡിംങ്കക്ക് പോസ്റ്റിലെത്തിക്കാനായില്ല. 75ാം മിനുട്ടിൽ കിയാൻ നസ്സിരിയുടെ ക്രോസ് പദം ഛേത്രി കൈകളിലൊതുക്കി.
81ാം മിനുട്ടിൽ ലൂക്കസ് ബ്രമ്പില്ല പരിക്ക് പറ്റി പുറത്തേക്ക്.

രണ്ടാം പകുതിയുടെ അധിക സമയത്ത് 90+5ാം മിനുട്ടിൽ മകൻ ചോതെയുടെ അസ്സിസ്റ്റിൽ നിന്നും മൻവീർ സീസണിലെ ആദ്യ ഗോൾ നേടി ടീമിന് ആശ്വാസം നൽകി.
90+9ാം മിനുട്ടിൽ മലയാളി താരം മുഹമ്മദ് ഇർഷാദിൻ്റെ ഷോട്ട് നവാസ് കൈകളിലൊതുക്കി.

90+10ാം മിനുട്ടിൽ മൊഹമ്മദൻസ് താരത്തെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിച്ചു കൂടെ ലാൽദിൻപുയ റെഡ് കാർഡ് കണ്ട് പുറത്തായി.
പെനൽറ്റി കിക്ക് എടുത്ത റംസങ്ക സമനില ഗോൾ നേടി മൊഹമ്മദൻസിനെ ഒപ്പമെത്തിച്ചു.

വിജയാഘോഷത്തിൽ ജഴ്‌സി ഊരിയതിന് യെല്ലോ കാർഡും കണ്ടു. റംസങ്കയുടെ സീസണിലെ രണ്ടാം ഗോളാണിത്.

ഇതോടെ പോയിൻ്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്നായി 17പോയിൻ്റുമായി ചെന്നൈയിൻ പത്താം സ്ഥാനത്തും ഇതേ മത്സരങ്ങളിൽ നിന്നായി 11പോയിൻ്റുമായി മൊഹമ്മദൻസ് 12ാം സ്ഥാനത്തും തുടരുന്നു.


Discover more from

Subscribe to get the latest posts sent to your email.