Footy Times

പ്രതിഷേധ റാലി ആഹ്വാനം ചെയ്ത് മഞ്ഞപ്പട

0

മാനേജ്മെന്റിന്റെ നിലപാടുകൾക്കെതിരെ പ്രതിഷേധ റാലി ആഹ്വാനം ചെയ്തു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടായ്മ മഞ്ഞപ്പട. സീസണിൽ ടീമിൻ്റെ മോശം ഫോമും, ഫാൻസിനോടുള്ള മാനേജ്മെന്റിന്റെ മോശം സമീപനവും തുടങ്ങി നിരവധി പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചു കഴിഞ്ഞ കുറച്ചു മത്സരങ്ങളായി മഞ്ഞപ്പട മാനേജ്മെൻറ് മായി നിസ്സഹാകരണം പ്രഖ്യാപിച്ചു പോന്നിരുന്നു. ഇതിൻ്റെ അടുത്ത ഘട്ടം എന്നോണമാണ് ഈ പ്രതിഷേധ റാലി. ഈ വർഷത്തെ ആദ്യ ഹോം മത്സരത്തിന് വേണ്ടി ഇന്ന് കൊച്ചിയിൽ ടീം എത്തുമ്പോൾ പ്രതിഷേധ റാലിയുമായി അവരെ വരവേൽക്കാൻ മഞ്ഞപ്പട സ്റ്റേഡിയത്തിൽ ഉണ്ടാവും.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നാലു താരങ്ങൾ ടീം വിട്ടിട്ടും പുതിയ താരങ്ങളെയോ പുതിയ പരിശീലകനെയോ ടീമിലെത്തിക്കാത്തതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ താരതമ്യേനെ ദുർബലരായ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത എങ്കിലും സീസണിൽ മികച്ച ഫോമിലുള്ള ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാവില്ല. റെഡ് കാർഡ് സസ്പെൻഷനിലുള്ള മിലോസും നാലാം മഞ്ഞക്കാർഡ് കണ്ട ഡാഡി ഫാറൂഖും പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, കോച്ച് പുരുഷോത്തമൻ ആരെ കളത്തിൽ ഇറക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും. ദിവസങ്ങൾക്കു മുമ്പ് ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി താരം കെ പി രാഹുൽ കൊച്ചിയിൽ ഒഡീഷക്കൊപ്പം പന്തു തട്ടാൻ ഇറങ്ങുമെന്നത് മത്സരത്തെ കൂടുതൽ ആവേശത്തിലാക്കും.


Discover more from

Subscribe to get the latest posts sent to your email.