സൂപ്പർ ബാൻസലോണ
റയലിനെ തകർത്ത് സ്പാനിഷ് സൂപ്പർ കപ്പിൽ മുത്തമ്മിട്ട് ബാർസലോണ. ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാർസയുടെ വിജയം.
ആദ്യ മിനുട്ട് മുതലേ റഫീന്യയും യമാലും ചേർന്ന് റയൽ പ്രതിരോധ നിരക്ക് തലവേദനയായി മാറി. അഞ്ചാം മിനുട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ വന്നു. മധ്യവരക്കപ്പുറത്ത് നിന്ന് ലഭിച്ച ബോളുമായി ബാർസലോണ ബോക്സിലേക്ക് ഓടി കയറിയ എംബാപ്പെ ഗോൾകീപ്പർ ഷെസ്നിയെ കാഴ്ചക്കാരനാക്കി വല കുലുക്കിയപ്പോൾ തിങ്ങിനിറഞ്ഞ ജിദ്ദയിലെ ഗാലറി ആർത്തിരമ്പി. ഗോൾ വീണതോടെ ഉണർന്നു കളിച്ച ബാർസ യമാലിലൂടെ ആദ്യ ഗോൾ മടക്കി. ലെവൻഡോസ്കി ഒരുക്കിയ പന്തിൽ റയൽ പ്രതിരോധത്തെയും ഗോൾകീപ്പറയും നിശ്രഭമാക്കി യമാൽ ബാർസയെ ഒപ്പമെത്തിച്ചു. 34ാം മിനുട്ടിൽ ബാർസ ലീഡെടുത്തു, കമാവിങ്ങ നടത്തിയ ഫൗളിന് വിധിച്ച പെനാൽറ്റി ലെവൻഡോസ്ക്കി നേടിയ ഗോളിൽ ബാർസ മുന്നിലെത്തി.
തൊട്ട് പിന്നാലെ മൂന്നാം ഗോളുമെത്തി, മധ്യ വരക്കപ്പുറത്ത് നിന്ന് കൗണ്ടെ നൽകിയ ലോങ് ക്രോസിന് തലവെച്ച് റഫീന്യ മത്സരം ബാർസയുടെ വരുതിയിലെത്തിച്ചു. ആദ്യപകുതിയുടെ അവസാന സെക്കൻഡുകളിൽ ബാൾടെ കൂടെ ഗോൾ നേടിയതോടെ ബാർസ വിജയം ഏതാണ്ട് ഉറപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കസാഡോയിൽ നിന്നും ബോൾ സ്വീകരിച്ച റഫീന്യ അഞ്ചാം ഗോൾ നേടിയതോടെ മത്സരം സമ്പൂർണ്ണമായി ബാർസയുടെ കൈകളിൽ എത്തി.
അറുപതാം മിനിട്ടിൽ റയൽ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിനിടയിൽ ബാർസ ഗോൾകീപ്പർ ഷെസ്‌നി ചുവപ്പുകാർഡ് കണ്ടു പുറത്തായി. വീണുകിട്ടിയ ഫ്രീക്കിക്ക് റോഡ്രിഗോ വലയിൽ എത്തിച്ചെങ്കിലും അവസാന അരമണിക്കൂറിൽ 10 പേരുമായി കളിച്ച ബാർസിലോണയുടെ വലയിൽ പിന്നീട് പന്തെത്തിക്കാൻ റയലിനായില്ല. ബാർസയുടെ പതിനഞ്ചാം സൂപ്പർ കപ്പ് കിരീടമാണിത്.
Discover more from
Subscribe to get the latest posts sent to your email.